അടുത്തിടെ റിസർവ് ബാങ്ക് രണ്ടായിരത്തിന്‍റെ നോട്ടുകൾ പിന്‍വലിച്ചെന്ന വാർത്തകൾ പുറത്ത് വന്നതിനു പിന്നാലെ ഈ നോട്ടുകൾ എങ്ങനെയെങ്കിലും എവിടേലും കൊടുത്തു തീർത്താൽമതി എന്ന ചിന്തയിലാണ് ആളുകൾ. ഇതിന്‍റെ ഭാഗമായി പമ്പുകളിലും കടകളിലും മിക്ക ആളുകൾ രണ്ടായിരത്തിന്‍റെ നോട്ടുകളാണ് കൊടുക്കുന്നത്. ഇനി ഈ നോട്ടുകൾ നിരോധനത്തിലാണോ എന്ന സംശയവുമുണ്ട് മിക്കവർക്കും.
അത്തരത്തിൽ 2000-ത്തിന്‍റെ വ്യത്യസ്തമായ ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്. പ്രതികൂല സഹചര്യങ്ങളെ കച്ചവടത്തിനായി മാറ്റിചിന്തിച്ച ഒരു ബിസിനസുകാരന്‍റെ പരസ്യമാണ് ഇപ്പോഴത്തെ വിഷയം. 2000-ത്തിന്‍റെ നോട്ട് നൽകി സാധനങ്ങൾ വാങ്ങിക്കുകയാണെങ്കിൽ 2100 രൂപയ്ക്കുള്ള സാധനങ്ങൾ കിട്ടുമെന്നാണ് ആ പരസ്യം.
ഡൽഹി ജിടിപി നഗറിലുള്ള സര്‍ദാര്‍ എ പ്യുവര്‍ മീറ്റ് ഷോപ്പിന്റേതാണ് പരസ്യം. എന്താ ഒരു തന്ത്രമല്ലെ....?? വിൽപ്പന കൂട്ടാന്‍ വളരെ ബുദ്ധിപരമായ നീക്കം എന്ന അടിക്കുറിപ്പോടെയാണ് റെഡ്ഡിറ്റിൽ ഈ ചിത്രം പങ്കുവച്ചത്. പോസ്റ്ററില്‍ ഒരു 2000 ത്തിന്റെ നോട്ട് പതിപ്പിച്ച് വച്ചിരിക്കുന്നതും കാണാം. എന്തായാലും ഈ ഐഡിയ കൊള്ളാം എന്ന തരത്തിൽ നിരവധി ആളുകളാണ് പോസ്റ്റിനു താഴെ കമന്‍റുകളുമായി നിമിഷ നേരത്തിനകം എത്തിയത്.