കന്നുകാലികളും ഇനി ഓൺലൈനിൽ; സർക്കാർ നിയന്ത്രിത പ്ലാറ്റ്ഫോം | Video

വ്യാപാരവുമായി ബന്ധപ്പെട്ട സർക്കാർ നിയമങ്ങളും ഓൺലൈൻ പ്ലാറ്റഫോമിൽ ഉണ്ടാകും.

കന്നുകാലികളുടെയും മറ്റ് വളർത്ത് മൃഗങ്ങളുടെയും വ്യാപാരത്തിനായി സർക്കാരിന്റെ നിയന്ത്രണത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോം. ഇതുമായി ബന്ധപ്പെട്ട് കേരള കന്നുകാലി വികസന ബോർഡുമായി കേരള സ്റ്റാർട്ടപ് മിഷൻ പ്രാഥമിക ചർച്ചകൾ നടത്തി.

ഓൺലൈൻ ഇടപാടിലൂടെ ഇടനിലക്കാരില്ലാതെ വളരെ എളുപ്പത്തിൽ സുരക്ഷിതമായി പണമിടപാടുകൾ നടത്താൻ സാധിക്കും. കൂടാതെ, വില നിശ്‌ചയിക്കൽ, ന്യായമായ വ്യാപാരം ഉറപ്പാക്കൽ തുടങ്ങിയവയും ഓൺലൈനിലൂടെ സാധ്യമാകും.

ഇതിൽ കന്നുകാലികളുടെ ഫോട്ടോ, വീഡിയോ, മറ്റ് വിവരങ്ങൾ, രേഖകൾ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്താം. സ്പീഷീസ്, ജനൂസ് വില എന്നിവ അറിയാൻ സെർച് ഓപ്ഷനും ഇതിൽ ലഭ്യമാണ്. അതേസമയം, വ്യാപാരവുമായി ബന്ധപ്പെട്ട സർക്കാർ നിയമങ്ങളും ഓൺലൈൻ പ്ലാറ്റഫോമിൽ ഉണ്ടാകും.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com