ദൈർഘ്യമേറിയ ചുംബനത്തിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് മത്സരം നിർത്തലാക്കുന്നു..??
ഗിന്നസ് വേൾ റെക്കോർഡിൽ ‘ഏറ്റവും ദൈർഘ്യമേറിയ ചുംബനത്തിനുള്ള ലോക റെക്കോർഡ്’ എന്നൊരു വിഭാഗമുണ്ടെന്ന് നിങ്ങൾക്കറിയാമോ..??? എന്നാലിപ്പോൾ ആ വിഭാഗം ഒഴിവാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഗിന്നസ് വേൾഡ് റെക്കോർഡ്സ്. മത്സരം വളരെ അപകടകരമായ രീതിയിൽ വരെ എത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നിർത്തലാക്കാനുള്ള തീരുമാനം. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും ഇതിനോടകം ഇവരുടെ വെബ്സൈറ്റിൽ പങ്കുവച്ചു. മത്സരം വളരെ അപകടകരമായി മാറുകയാണെന്നും ചില നിയമങ്ങളിൽ നിലവിലുള്ളതും പുതുക്കിയതുമായ നയങ്ങളുമായി വൈരുധ്യമുണ്ടെന്നുമാണ് വിലയിരുത്തൽ.
ഗിന്നസ് വേൾഡ് റെക്കോർഡിനുള്ള നിയമങ്ങൾ ഇപ്രകാരമായിരുന്നു:
ഗിന്നസ് വേൾഡ് റെക്കോർഡിനായി മത്സരിക്കുന്നവരുടെ ചുണ്ടുകൾ എല്ലായ്‌പ്പോഴും പരസ്പരം സ്പർശിക്കുന്നതായിരിക്കണമെന്നാണ് നിയമം. അകലം വന്നാൽ ദമ്പതികൾ അയോഗ്യരാവും. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ഒരു സ്ട്രോ വഴി വെള്ളം കുടിക്കാന്‍ അനുവാദമുണ്ട്, എന്നാൽ ചുണ്ടുകൾ വേർപെടുത്താൻ പാടില്ല. ദമ്പതികൾ എപ്പോഴും ഉണർന്നിരിക്കണം. വിശ്രമങ്ങളോ ഇടവേളയോ അനുവദനീയമല്ല. നാപ്പികൾ/ഡയപ്പറുകൾ പോലെയുള്ള പാഡുകൾ ധരിക്കാൻ പോലും അനുവാദമില്ല. ദൈർഘ്യമേറിയ ചുംബനം എന്ന ലോക റെക്കോർഡിന് പകരം ഏറ്റവും ദൈർഘ്യമേറിയ ചുംബന മാരത്തൺ എന്നാക്കി ഗിന്നസ് വേൾഡ് റെക്കോർഡ് മാറ്റിയിരുന്നു.
ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയ മത്സരങ്ങൾ
1999-ൽ, ഇസ്രായേലിൽ നിന്നുള്ള കർമിത് സുബേരയും ഡ്രോർ ഓർപാസും 30 മണിക്കൂർ 45 മിനിറ്റ് ചുംബിച്ചതിന് ശേഷം റെക്കോർഡ് സ്വന്തമാക്കിയിരുന്നു. എന്നാൽ മത്സരത്തിൽ വിജയിച്ചെങ്കിലും, ക്ഷീണം കാരണം അവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. ലോകമെമ്പാടുമുള്ള ഒരു യാത്രയും 2,500 ഡോളറും (2,06,775 രൂപ) ആയിരുന്നു അന്നത്തെ വിജയ സമ്മാനം.
2004-ലെ മത്സരത്തിൽ 37 കാരനായ ആൻഡ്രിയ സാർട്ടി (ഇറ്റലി) തന്‍റെ കാമുകി അന്ന ചെനെ (തായ്‌ലൻഡ്) 31 മണിക്കൂർ 18 മിനിറ്റ് ചുംബിച്ച് മത്സരം വിജയിച്ചെങ്കിലും പിന്നീട് "ഓക്സിജൻ മാസ്ക്ക് ഉപയോഗിച്ചാണ് മയങ്ങിവീണ മത്സരാർത്ഥികളിൽ ഒരാളെ വീണ്ടും ഉണർത്തിയത്. 2011-ൽ, മത്സരത്തിൽ വെറും 30 മിനിറ്റിനുള്ളിൽ ഒരു സ്ത്രീ വീണുപോയി.
2013 ൽ ഏറ്റവും ദൈർഘ്യമേറിയ ചുംബനത്തിന്‍റെ ലോക റെക്കോർഡ് തായ് ദമ്പതികളായ എക്കച്ചായിയും ലക്ഷണ തിരനാരട്ടും സ്വന്തമാക്കി. 58 മണിക്കൂർ 35 മിനിറ്റ് ദൈർഘ്യമേറിയ ചുംബനത്തിന് റെക്കോർഡ് നേടിയ ദമ്പതികൾ, 100,000 തായ് ബട്ട് (23,465 രൂപ) എന്ന മഹത്തായ സമ്മാനവും 100,000 ബാറ്റ് (2,34,650 രൂപ) വിലമതിക്കുന്ന രണ്ട് ഡയമണ്ട് മോതിരങ്ങളും സ്വന്തമാക്കി.