'ബസി'ന്‍റെ കഥ അറിയോ..?? | Video
നമ്മളെല്ലാരും എന്നും കാണുകയും യാത്ര ചെയ്യുകയും ചെയ്യുന്നതാണ് ബസ്. ഇത് ആരാണ് കണ്ടുപിടിച്ചതെന്ന് നോക്കിയാലോ..? ബസിന്‍റെ ചരിത്രം നമുക്ക് ഒന്ന് നോക്കിയാലോ?ഒരു കൂട്ടം ആളുകളെ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോവുക എന്ന ചിന്തയിൽ നിന്നാണ് ബസിന്‍റെ ചരിത്രം ആരംഭിക്കുന്നത്. 'ഒമ്‌നി ബസ്' എന്നാണ് ഇതിന്‍റെ പൂർണ രൂപം. ലാറ്റിന്‍ ഭാഷയില്‍ ' എല്ലാവര്‍ക്കും' എന്നര്‍ഥം വരുന്ന ഒമ്‌നിബസ് എന്നതിന്‍റെ ചുരുക്കപ്പേരാണ് ബസ്. പൊതുഗതാഗതത്തിന് വേണ്ടി രൂപകല്‍പ്പന ചെയ്ത കുതിരവണ്ടികളായിരുന്നു ബസ്.
ഫ്രാൻസിൽ ധാന്യമില്‍ നടത്തിയിരുന്ന സ്റ്റാനിസ്ലാസ് ബൗഡ്രി എന്നയാളാണ് 1823 ൽ ' വെച്ചുഎ ഓംനിബസ്' എന്ന സംരംഭം തുടങ്ങിയത്. മില്ലിലെ ചൂടുവെള്ളം വെറുതെ കളയാതിരിക്കാന്‍ മില്ലിനോട് ചേർന്ന് ഒരു സ്പാ നടത്തിയിരുന്നു. ആളുകളെ ഒരുമിച്ച് സ്പായിലേക്ക് കൊണ്ടുവരാൻ കുതിരകള്‍ കെട്ടിവലിക്കുന്ന ഒരു വാഹനമാണ് ആദ്യം ബ്രൗഡി കണ്ടുപിടിച്ചത്. പിന്നീട് 1830ല്‍ കുതിരകള്‍ക്ക് പകരം ആവിയന്ത്രം ഉപയോഗിച്ചുള്ള ബസുകള്‍ നിരത്തിലറങ്ങി തുടങ്ങി. പിന്നാലെ, 1895 ൽ മോട്ടോര്‍ ബസുകള്‍ ഇറങ്ങി. 1898ല്‍ ഡൈംലര്‍ എന്ന കമ്പനി ആദ്യമായി ഡബിള്‍ഡക്കര്‍ ബസ് നിർമ്മിച്ചു. 1910ലാണ് കേരളത്തിലെ ആദ്യത്തെ ബസ് സര്‍വ്വീസ് തുടങ്ങുന്നത്. കോട്ടയം-പാലാ റൂട്ടിലായിരുന്നു ആദ്യം സർവീസ്. പിന്നീട് കേരളമാകെ ബസ് സര്‍വ്വീസുകള്‍ തുടങ്ങി.
