പ്ലസ്ടൂവിന് 90 ശതമാനം മാർക്കില്ല....!!!; ബംഗളൂരുവിൽ വീട് വാടകയ്ക്ക് തരാനാകില്ലെന്ന് ഉടമ

പ്ലസ്ടൂവിന് 90 ശതമാനം മാർക്കില്ല....!!!; ബംഗളൂരുവിൽ വീട് വാടകയ്ക്ക് തരാനാകില്ലെന്ന് ഉടമ

ഇതിനൊപ്പം തന്നെക്കുറിച്ച് തന്നെ 200 വാക്കുകളിൽ ഒരു കുറിപ്പ് വേണമെന്നും യുവാവിനോട് ആവശ്യപ്പെട്ടു
Published on

ബംഗളൂരുവിൽ ഒരു വീട് സംഘടിപ്പിക്കുക എന്നത് ഒരു പക്ഷേ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാകും. അവിവാഹിതരാണങ്കിൽ പറയണ്ടതേ ഇല്ല. ഓരോ വീടുടമസ്ഥർക്കും വാടകയ്ക്കുകൊടുക്കാന്‍ ഒരോ നിബന്ധനകളാകും. അത്തരത്തിൽ വിചിത്ര നിബന്ധനയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. പ്ലസ്ടൂവിന് 90 ശതമാനം മാർക്കില്ലാത്ത കാരണത്താൽ വീട് നൽകില്ലെന്നതാണ് ഉടമയുടെ വിചിത്ര ന്യായം

ബംഗളൂരുവിൽ ജോലിചെയ്യുന്ന യോഗേഷ് എന്നയാൾക്കാണ് മാർക്കു കുറഞ്ഞതിനാൽ താമസിക്കാന്‍ വീടു ലഭിക്കാതെ പോയത്. "മാർക്ക് നിങ്ങളുടെ ഭാവി നിശ്ചയിക്കുന്നില്ല, പക്ഷേ ബാംഗ്ലൂരിൽ നിങ്ങൾക്ക് ഒരു ഫ്ലാറ്റ് ലഭിക്കുമോ ഇല്ലയോ എന്നത് തീർച്ചയായും തീരുമാനിക്കും" എന്ന അടിക്കുറിപ്പോടെയാണ് ശുഭ് എന്നയാൾ തന്‍റെ വാട്സ് ആപ് ചാറ്റുകളുടെ സ്ക്രീൻഷോട്ട് ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്.

ലിങ്കഡ്ഇന്‍, ട്വിറ്റർ‌ തുടങ്ങിയവയുടെ പ്രൊഫൈൽ ഐഡികൾ, ജോലിചെയ്യാന്‍ പോകുന്ന കമ്പനിയുടെ ഓഫർ ലെറ്റർ, 10/12ക്ലാസുകളിലെ മാർക്ക് ഷീറ്റ്, പാന്‍ കാർഡ്, ആധാർ കാർഡ് എന്നിങ്ങനെ സകലസാമഗ്രികളും വീട് വാടകയ്ക്ക് ലഭിക്കാനായി ആവശ്യപ്പെട്ടു. ഇതിനൊപ്പം തന്നെക്കുറിച്ച് തന്നെ 200 വാക്കുകളിൽ ഒരു കുറിപ്പ് വേണമെന്നും യുവാവിനോട് ആവശ്യപ്പെട്ടു.

ബ്രോക്കർ ചോദിച്ച എല്ലാ വിവരങ്ങളും യുവാവ് വാട്സ് ആപ് വഴി നൽകി. എന്നാൽ പ്ലസ്ടുവിന് 75% മാത്രമേയുള്ളു എന്നും വീട്ടുടമ 90% മാർക്കാണ് പ്രതീക്ഷിക്കുന്നതെന്നും ബ്രോക്കർ പറഞ്ഞു. ഈ കാരണത്താൽ വീടു നൽകാനാവില്ലെന്നാണ് ഉടമ പറയുന്നത്.

logo
Metro Vaartha
www.metrovaartha.com