കുഷ്യനില്ലാത്ത സീറ്റുമായി ഇൻഡിഗോ; യാത്രക്കാരിയുടെ പോസ്റ്റ് വൈറൽ

''സുന്ദരം! സുരക്ഷിതമായി ലാൻഡ് ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു!'' എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്.
ഇൻഡിഗോയിലെ കുഷ്യനില്ലാത്ത സീറ്റ്.
ഇൻഡിഗോയിലെ കുഷ്യനില്ലാത്ത സീറ്റ്.യാത്രക്കാരി സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം.

ബംഗളൂരു: ഇൻഡിഗോ വിമാനത്തിൽ കുഷ്യനില്ലാത്ത സീറ്റിന്‍റെ ചിത്രം യാത്രക്കാരി സമൂഹമാധ്യമത്തിൽ പങ്കുവച്ചത് വൈറലായി പ്രചരിക്കുന്നു. ബംഗളൂരുവിൽനിന്ന് ഭോപ്പാലിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇങ്ങനെയൊരു സീറ്റ് യാത്രക്കാരിയുടെ ശ്രദ്ധയിൽപ്പെടുന്നതും ചിത്രം പകർത്തി പോസ്റ്റ് ചെയ്യുന്നതും. ''സുന്ദരം! സുരക്ഷിതമായി ലാൻഡ് ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു!'' എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്.

ചിത്രം വൈറലായതിനു പിന്നാലെ ഇൻഡിഗോ അധികൃതർ വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തു. ട്രാൻസിറ്റ് സമയത്ത് വിമാനം വൃത്തിയാക്കുന്നതിനു വേണ്ടി കുഷ്യൻ ഇളക്കി മാറ്റിയതാണെന്നും, യാത്ര തുടരും മുൻപേ തിരികെ യഥാസ്ഥാനത്ത് ഘടിപ്പിച്ചിരുന്നു എന്നുമാണ് വിശദീകരണം.

അതേസമയം, ഇൻഡിഗോയിൽ ഇങ്ങനെയൊരു സംഭവം റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമല്ല. കഴിഞ്ഞ ഡിസംബറിലും ഒരു യാത്രക്കാരൻ സമാനമായി കുഷ്യനില്ലാത്ത സീറ്റിന്‍റെ ചിത്രം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com