ഗേൾഫ്രണ്ട് ഇല്ലെങ്കിൽ വിഷമിക്കേണ്ട, 'ജിനുഷി ടെക്നിക്‌' ഉപകാരപ്പെടും...

തന്‍റെ സുഹൃത്തുക്കൾ അവരുടെ കാമുകിമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് കണ്ടുമടുത്തപ്പോഴാണ് ജിനുഷിക്ക് ഇത്തരം ഒരു ആശയം തോന്നിയത്
japanese man creates girlfriend shocks many viral photos
ഗേൾഫ്രണ്ട് ഇല്ലെങ്കിൽ വിഷമിക്കേണ്ട, 'ജിനുഷി ടെക്നിക്‌' ഉപകാരപ്പെടും...
Published on

ജാപ്പനീസ് ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ കെയ്‌സുകെ ജിനുഷി തന്‍റെ 'സാങ്കൽപ്പിക കാമുകി'ക്കൊപ്പമുള്ള ഡേറ്റിങ് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ വലിയ ശ്രദ്ധയാണ് പിടിച്ചുപറ്റിയത്.

ഒരു സെൽഫി സ്റ്റിക്ക്, ഒരു വിഗ്ഗ്, പിന്നെ കുറച്ച് സൂത്രപ്പണികളുമൊപ്പിച്ച് തന്‍റെ സാങ്കൽപ്പിക കാമുകിയെ സൃഷ്ടിച്ച് ആ കാമുകിക്ക് ഒപ്പമുള്ള ഫോട്ടോകൾ പങ്കുവയ്ക്കുകയായിരുന്നു. റിയലിസ്റ്റിക് ഫോട്ടോകളെ വെല്ലുന്നതാണ് ഈ ചിത്രങ്ങൾ എന്നാണ് കാഴ്ചക്കാര്‍ പറയുന്നത്.

മുസാഷിനോ ആർട്ട് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടിയ 39 കാരനായ ജിനുഷി ഏറെ രസകരമായ ഇത്തരത്തിലുള്ള നിരവധി ഫോട്ടോ ഷൂട്ടുകൾ അവതരിപ്പിച്ചിട്ടുണ്ട്.

തന്‍റെ സുഹൃത്തുക്കൾ അവരുടെ കാമുകിമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് കണ്ടുമടുത്തപ്പോഴാണ് ജിനുഷിക്ക് ഇത്തരം ഒരു ആശയം തോന്നിയത് എന്നാണ് ഇദ്ദേഹം പറയുന്നത്.

ജിനുഷിയുടെ പോസ്റ്റുകൾ സമൂഹ മാധ്യമത്തില്‍ വ്യാപകമായാണ് ഷെയർ ചെയ്യപ്പെട്ടത്. ഈ ഫോട്ടോഷൂട്ടിനായി താൻ ഉപയോഗിച്ച ഫോട്ടോഗ്രാഫി ടെക്നിക്കുകൾ ഫാന്‍റസി ഗേൾഫ്രണ്ട് എന്ന പേരിൽ ഇദ്ദേഹം ഒരു പുസ്തകമായി സൂക്ഷിച്ചിട്ടുണ്ടെന്നും വിവരമുണ്ട്.

logo
Metro Vaartha
www.metrovaartha.com