വരന്‍ എത്തിയത് 'ഒട്ടകപ്പുറത്ത്'; അതിരുവിട്ട വിവാഹ ആഘോഷത്തില്‍ കണ്ണൂരിൽ യുവാവിനെതിരെ കേസ്

വീതി കുറഞ്ഞ മട്ടന്നൂര്‍- കണ്ണൂര്‍ പാതയില്‍ ഗതാഗതം തടസപ്പെട്ടതായി പൊലീസ് പറയുന്നു
kannur groom on a camel case registered
kannur groom on a camel case registered

കണ്ണൂർ : കല്യാണ ആഘോഷം അതിരുവിട്ടതോടെ കണ്ണൂരിൽ വരനെതിരെ പൊലീസ് കേസെടുത്തു. വരന്‍ വാരം ചതുരക്കിണര്‍ സ്വദേശി റിസ്വാനും ഒപ്പമുണ്ടായിരുന്ന 25 ഓളം പേര്‍ക്കുമെതിരെയാണ് കേസെടുത്തത്. ഒട്ടകപ്പുറത്തെത്തിയ വരനും സംഘവും മട്ടന്നൂര്‍-കണ്ണൂര്‍ പാതയില്‍ ഗതാഗത തടസമുണ്ടാക്കിയതിനാണ് പൊലീസ് നടപടി സ്വീകരിച്ചത്. വഴിമുടക്കിയുളള കല്യാണ ഘോഷയാത്ര ആഘോഷത്തിന്റെ വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ഞായറാഴ്ച രാവിലെയാണ് സംഭവം. വരനും സംഘവും വധുവിന്‍റെ വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. ബന്ധുക്കളും കൂട്ടുകാരും അടങ്ങുന്ന ഘോഷയാത്രയിൽ വരന്‍ ഒട്ടകപ്പുറത്താണ് എത്തിയിരുന്നത്. ഇതോടെ വീതി കുറഞ്ഞ മട്ടന്നൂര്‍- കണ്ണൂര്‍ പാതയില്‍ ഗതാഗതം തടസപ്പെട്ടതായി പൊലീസ് പറയുന്നത്. പിന്നീട് പൊലീസെത്തിയാണ് സംഘത്തെ സ്ഥലത്തുനിന്ന് മാറ്റി. ലാത്തി വീശി ആളുകളെ മാറ്റിയാണ് വാഹനങ്ങള്‍ കടത്തിവിട്ടത്. അന്യായമായി സംഘം ചേർന്നതിനും ഗതാഗത തടസമുണ്ടാക്കിയതിനുമാണ് ചക്കരക്കൽ പൊലീസ് കേസെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com