Kanye West and Bianca Censori at Grammy Awards red carpet
കാന്യെ വെസ്റ്റും ബിയാങ്ക സെൻസോറിയും ഗ്രാമി റെഡ് കാർപ്പറ്റിൽ

പുരസ്കാര വേദിയിൽനിന്ന് താരദമ്പതികളെ പുറത്താക്കി; കാരണം 'നഗ്നനായ രാജാവിന്‍റെ കുപ്പായം'

ഗൗണൊക്കെ ധരിച്ചാണ് ഉള്ളിൽ കയറിയതെങ്കിലും, റെഡ് കാർപ്പറ്റിലെത്തിയതോടെ കാന്യെ വെസ്റ്റിന്‍റെ നിർദേശപ്രകാരം ബിയാങ്ക ഗൗൺ മാറ്റി, 'രാജകീയ' വേഷത്തിലേക്കു മാറുകയായിരുന്നു
Published on

നന്മയുള്ളവർക്കു മാത്രം കാണാൻ കഴിയുന്ന കുപ്പായം തുന്നിക്കൊടുത്ത് രാജാവിനെ പറ്റിച്ച നെയ്ത്തുകാരുടെ കഥ കേട്ടിട്ടില്ലേ? പുതിയ കുപ്പായമിട്ട പുറത്തിറങ്ങിയ രാജാവ് നഗ്നനാണെന്നു വിളിച്ചുപറഞ്ഞ കുട്ടി നൂറ്റാണ്ടുകൾ നീളുന്ന രാഷ്ട്രീയ പ്രതീകമാണ്.

എന്നാൽ, ഗ്രാമി പുരസ്കാരവേദിയിൽ ആ പഴയ രാജാവിന്‍റെ കുപ്പായമിട്ടു വന്ന മോഡൽ ബിയാങ്ക സെൻസോറിയെ പടിക്കു പുറത്താക്കാൻ സംഘാടകർ ഒട്ടും അമാന്തിച്ചില്ല.

ബിയാങ്കയും ഭർത്താവും റാപ്പറുമായ കാന്യെ വെസ്റ്റും ക്ഷണിക്കപ്പെടാത്ത അതിഥികളായാണത്രെ ഗ്രാമി പുരസ്കാര വേദിയിലെത്തിയത്. വേറെ അഞ്ച് സുഹൃത്തുക്കളും ഇവർക്കൊപ്പമുണ്ടായിരുന്നു.

കറുത്ത ഗൗണൊക്കെ ധരിച്ചാണ് ഉള്ളിൽ കയറിയതെങ്കിലും, റെഡ് കാർപ്പറ്റിലെത്തിയതോടെ കാന്യെ വെസ്റ്റിന്‍റെ നിർദേശപ്രകാരം ബിയാങ്ക ഗൗൺ മാറ്റി, 'രാജകീയ വസ്ത്രം' അതായത് സുതാര്യമായ മെഷ് (mesh dress) വേഷത്തിലേക്കു മാറുകയായിരുന്നു. ഉടൻ തന്നെ സംഘാടകർ ഇവരെ പുറത്താക്കാൻ ഏർപ്പാടും ചെയ്തു.

logo
Metro Vaartha
www.metrovaartha.com