ന്താടാാ..??; രാജവെമ്പാല 'എഴുന്നേറ്റ്' നിൽക്കുന്നു; വൈറലായി വീഡിയോ

ഒറ്റനോട്ടത്തിൽ തന്നെ നല്ല വലുപ്പം തോന്നിക്കുന്ന ഒരു രാജവെമ്പാല തലയുയർത്തി എഴുന്നേറ്റ് നിൽക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.
ന്താടാാ..??;  രാജവെമ്പാല 'എഴുന്നേറ്റ്' നിൽക്കുന്നു; വൈറലായി വീഡിയോ
Updated on

ഓരോ ദിവസവും സമൂഹ മാധ്യമങ്ങളിൽ മൃഗങ്ങളുടെ ഓരോ വീഡിയോകളാണ് പുറത്തുവരാറുള്ളത്. പട്ടിയും പൂച്ചയും തുടങ്ങി പുലിയും സിംഹവും പാമ്പും വരെ വീഡിയോകളിൽ എത്തുന്നു.

ചിലത് കാണുമ്പോൾ കൗതുകമാണെങ്കിൽ, ചിലത് അത്രതന്നെ ഭയവും തോന്നിപ്പിക്കും. അത്തരത്തിലുള്ള ഒരു രാജവെമ്പാലയുടെ (king cobra) വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവച്ചത്. ഒറ്റനോട്ടത്തിൽ നല്ല വലുപ്പം തോന്നിക്കുന്ന ഒരു രാജവെമ്പാല തലയുയർത്തി എഴുന്നേറ്റ് നിൽക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

ഒരു രാജവെമ്പാലയ്ക്ക് പൂർണ്ണവളർച്ചയെത്തിയ ഒരാളെ അക്ഷരാർത്ഥത്തിൽ കണ്ണിൽ നോക്കാവുന്ന വിധത്തിൽ "എഴുന്നേറ്റു" നിൽക്കാന്‍ കഴിയും. അവർക്ക് അതിന്‍റെ ശരീരത്തിന്‍റെ മൂന്നിലൊന്ന് വരെ നിലത്തു നിന്ന് ഉയരാൻ സാധിക്കുമെന്ന് കുറിച്ച ശേഷമാണ് അദ്ദേഹം വീഡിയോ പങ്കുവച്ചിരിക്കുന്നത്. ലോകത്ത് തന്നെ ഏറ്റവും നീളമുള്ള വിഷപ്പാമ്പുകളാണ് രാജവെമ്പാലകൾ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com