"2024ൽ ഏഷ്യയിൽ സന്ദർശിക്കേണ്ട ഏറ്റവും മികച്ച ട്രാവൽ ഡെസ്റ്റിനേഷൻ"; കൊച്ചി ഒന്നാം സ്ഥാനത്ത്

പട്ടികയിൽ ഉൾപ്പെട്ട ഏക ഇന്ത്യൻ ന​ഗരവും കൊച്ചി
Kochi ranks first in Top Travel Destinations to Visit in Asia in 2024
Kochi ranks first in Top Travel Destinations to Visit in Asia in 2024
Updated on

2024 ൽ ഏഷ്യയിൽ സന്ദർശിക്കേണ്ട സ്ഥലങ്ങളിൽ കൊച്ചി ഒന്നാം സ്ഥാനത്ത്. ലോക പ്രശസ്ത ട്രാവൽ പ്രസിദ്ധീകരണമായ 'കൊണ്ടെ നാസ്റ്റ് ട്രാവലർ' ആണ് കൊച്ചിയെ പട്ടികയിൽ ഒന്നാമതായി ഉൾപ്പെടുത്തിയത്. പട്ടികയിൽ ഉൾപ്പെട്ട ഏക ഇന്ത്യൻ ന​ഗരവും കൊച്ചിയാണ്.

കൊച്ചിയുടെ സുസ്ഥിര വികസനം, മികച്ച ജല ​ഗതാ​ഗതം, ഉത്സവങ്ങൾ എന്നിവയാണ് പ്രധാന ആകർഷകമായി വിവരിക്കുന്നത്. കൊച്ചിയുടെ സമ്പൂർണ സൗരോർജ്ജ വിമാനത്താവളം, എറണാകുളം മാർക്കറ്റ്, മൂന്നാർ, കോഴിക്കോട് ലോക്കൽ ഫെസ്റ്റിവൽ, തൃശൂർ പൂരം, കൊച്ചി-മുസിരിസ് ബിനാലെ, ചൈനീസ് മത്സ്യബന്ധന വല, പൊക്കിളൈ അരി, നൈൽ നദീജല യാത്രകൾ... കൊച്ചിയും അതിനു അടുത്തുള്ള പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പടെ 2024-ലെ യാത്രക്കാരുടെ ബക്കറ്റ് ലിസ്റ്റിൽ കൊച്ചിയെ ഉൾ‌പ്പെടുത്താനായി നിരവധി കാരണങ്ങളാണ് മാസിക പരാമർശിക്കുന്നത്.

നേപ്പാളിലെ കാഠ്മണ്ഡു താഴ്വര, സിം​ഗപ്പുർ, ഉസ്ബെക്കിസ്ഥാനിലെ സിൽക്ക് റോഡ്, ജപ്പാനിലെ കോബെ ന​ഗരം, തായ്ലൻഡിലെ ബാങ്കോക്ക്, മം​ഗോളിയ, യുഎഇയിലെ റാസ് അൽ ഖൈമ, സൗ​ദി അറേബ്യയിലെ ചുവന്ന സമു​ദ്രം, വിയറ്റ്നാമിലെ ഡാ നം​ഗ്, തെക്കൻ, മധ്യ ശ്രീലങ്ക എന്നിവയാണ് പട്ടികയിൽ മറ്റ് സ്ഥലങ്ങൾ.

ഈ അടുത്തിടെയായി വിനോദസഞ്ചാര ലോകത്ത് കൊച്ചി ഏറെ പ്രശംസ ഇതിനോടകം നേടിക്കഴിഞ്ഞു. വിദേശികളും ആഭ്യന്തര വിനോദസഞ്ചാരികളും സ്ഥിരമായി വരുന്ന പ്രധാന സ്ഥലങ്ങളിലൊന്നാണ് കൊച്ചി നഗരമെന്ന് അടുത്തിടെയായി ഒരു പഠനം വെളിപ്പെടുത്തിയിരുന്നു. യാത്രാപ്രേമികളുടെ ആവേശത്തെിൽ ഈ നേട്ടം കേരള ടൂറിസവും തങ്ങളുടെ ഓഫിഷ്യൽ പേജിൽ പങ്കുവച്ചു. ഉത്തരവാദിത്വ ടൂറിസം മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ നിഷ്കർഷയാണ് ഈ നേട്ടത്തിനു പിന്നിലെന്നു ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com