ഡ്രസിങ് റൂമിലും കലിപ്പിൽ വിരാട് കോഹ്‌ലി (വീഡിയോ)

കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് ആത്മഗതം. ആർസിബിയുടെ ഡ്രസിങ് റൂം വീഡിയോ വൈറൽ
ഡ്രസിങ് റൂമിലും കലിപ്പിൽ വിരാട് കോഹ്‌ലി (വീഡിയോ)
Updated on

ലഖ്നൗ: ലഖ്നൗ സൂപ്പർ ജയന്‍റ്സിനെതിരായ മത്സരത്തിനു ശേഷം പേസർ നവീൻ ഉൽ ഹഖുമായും ലഖ്നൗ ടീം മെന്‍റർ ഗൗതം ഗംഭീറുമായുമെല്ലാം ഉടക്കിയ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് താരം വിരാട് കോഹ്‌ലിയുടെ ഡ്രസിങ് റൂമിലെ കലിപ്പൻ വീഡിയോ പുറത്തു വന്നു.

ആർസിബി ടീമിന്‍റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ തന്നെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. പ്ലേബോൾഡ് എന്ന ഹാഷ് ടാഗിൽ വന്ന വീഡിയോയിൽ മധുരതരമായ വിജയമെന്ന് ദിനേശ് കാർത്തിക് അടക്കമുള്ള താരങ്ങൾ പ്രതികരിക്കുന്നുണ്ട്.

എന്നാൽ, ക്യാമറയ്ക്ക് അഭിമുഖമായല്ലാതെ, ആത്മഗതമെന്നോണം കോഹ്‌ലി പറയുന്ന വാക്കുകളാണ് വൈറലായിരിക്കുന്നത്.

'കൊടുത്താൽ തിരിച്ചുകിട്ടുമെന്ന് ഓർമ വേണം, ഇല്ലെങ്കിൽ അതിനു നിൽക്കരുത്' എന്നാണ് കോഹ്‌ലി അൽപ്പം ഉച്ചത്തിൽ തന്നെ പിറുപിറുക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com