'നാട്ടു നാട്ടു' ചുവടുമായി കൊറിയൻ അംബാസഡർ, ഒപ്പം എംബസി ഉദ്യോഗസ്ഥരും: പ്രധാനമന്ത്രിയുടെ അഭിനന്ദനം: വീഡിയോ

ഇത്തവണത്തെ ഓസ്കർ കൊറിയൻ അംബാസഡർ സ്വന്തമാക്കുമെന്നായിരുന്നു ഒരു കമന്‍റ്
'നാട്ടു നാട്ടു' ചുവടുമായി കൊറിയൻ അംബാസഡർ, ഒപ്പം എംബസി ഉദ്യോഗസ്ഥരും: പ്രധാനമന്ത്രിയുടെ അഭിനന്ദനം: വീഡിയോ
Updated on

ന്യൂഡൽഹി : ന്യൂഡൽഹിയിലെ കൊറിയൻ എംബസി (Korean Embassy) ഉദ്യോഗസ്ഥരുടെ നാട്ടു നാട്ടു നൃത്തച്ചുവടുകൾ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു. ആർആർആറിലെ സൂപ്പർഹിറ്റ് ഗാനത്തിന്‍റെ ചുവടുകൾ മനോഹരമായി പകർത്തിയിരിക്കുന്ന ഉദ്യോഗസ്ഥസംഘത്തിൽ കൊറിയൻ അംബാസഡർ ചാങ് ജേ ബോക്കും (Chang Jae-bok) ഉണ്ട്. സന്തോഷദായകമായ ടീം വർക്കാണിതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) ട്വിറ്ററിൽ കുറിച്ചു.

ഒരു മിനിറ്റിനടുത്ത് ദൈർഘ്യമുള്ള വീഡിയോയിൽ നൃത്തം ചെയ്യുന്നവരിൽ കൊറിയൻ, ഇന്ത്യൻ ജീവനക്കാരുമുണ്ട്. പാട്ടിലെ പ്രശസ്തമായ ഹുക്ക് സ്റ്റെപ്പുകൾ അതിമനോഹരമായിത്തന്നെ പുനരാവിഷ്കരിച്ചിരിക്കുന്നു. നിരവധി കമന്‍റുകളും നിറയുന്നു. ഇത്തവണത്തെ ഓസ്കർ കൊറിയൻ അംബാസഡർ സ്വന്തമാക്കുമെന്നായിരുന്നു ഒരു കമന്‍റ്. സിനിമയിലെ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്ന ജൂനിയർ എൻടിആറിനെ ടാഗ് ചെയ്തു കൊണ്ടായിരുന്നു ഈ കമന്‍റ്. കൊറിയൻ എംബസിയുടെ ട്വിറ്റർ പേജിലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com