പ്രത്യേക മൊബൈൽ ആപ് ഉപയോഗിച്ചാൽ വൈദ്യുതി ബില്ലിൽ ഇളവ്; വഞ്ചിതരാകരുതെന്ന് കെഎസ്ഇബി

പണം തട്ടുക ലക്ഷമിട്ടുള്ള ഇത്തരം വ്യാജപ്രചാരണങ്ങളിൽ കുടുങ്ങരുതെന്നും കെഎസ്ഇബി മുന്നറിയിപ്പ് നൽകി
ഒരു പ്രത്യേക മൊബൈൽ ആപ് അപ്പ്[ഉപയോഗിച്ചാൽ വൈദ്യുതി ബില്ലിൽ ഇളവ്; വഞ്ചിതരാകരുതെന്ന് കെഎസ്ഇബി
kseb
Updated on

കൊച്ചി: ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് അതുവഴി വൈദ്യുതി ബിൽ അടച്ചാൽ വലിയ ഇളവുകൾ ലഭിക്കും എന്ന പ്രചാരണം വ്യാജമാണെന് കെഎസ്ഇബി. അത്തരമൊരു വ്യാജ പ്രചാരണം വാട്സാപ്പിലൂടെ നടന്നുവരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഉപഭോക്താക്കളെ വഞ്ചിതരാക്കി പണം തട്ടുക ലക്ഷമിട്ടുള്ള ഇത്തരം വ്യാജപ്രചാരണങ്ങളിൽ കുടുങ്ങരുതെന്നും കെഎസ്ഇബി മുന്നറിയിപ്പ് നൽകി.

ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ഒരു കാരണവശാലും പ്രതികരിക്കരുതെന്നും. സംശയങ്ങൾ ദൂരീകരിക്കാൻ കെ എസ്‌ ഇ ബിയുടെ 24/7 ടോൾ ഫ്രീ നമ്പരായ 1912 ൽ വിളിക്കുക. കെ എസ്‌ ഇ ബി ലിമിറ്റഡിൻ്റെ ഔദ്യോഗിക ഉപഭോക്തൃ സേവന മൊബൈൽ ആപ്ലിക്കേഷനായ കെഎസ്ഇബി വഴി വൈദ്യുതി ബില്ലടയ്ക്കൽ ഉൾപ്പെടെയുള്ള നിരവധി സേവനങ്ങൾ ലഭ്യമാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com