ഇനിയില്ല അമ്മക്കരുതൽ: അമ്മക്കുരങ്ങ് മരണപ്പെട്ടതറിയാതെ കുട്ടിക്കുരങ്ങ്: കണ്ണു നനയിക്കുന്ന വീഡിയോ

ഈ കാഴ്ച്ച ഒരുപാട് കാലം എന്നെ വേട്ടയാടും എന്ന ക്യാപ്ഷനോടെയായിരുന്നു അദ്ദേഹം വീഡിയോ പങ്കുവച്ചത്
ഇനിയില്ല അമ്മക്കരുതൽ:  അമ്മക്കുരങ്ങ് മരണപ്പെട്ടതറിയാതെ കുട്ടിക്കുരങ്ങ്: കണ്ണു നനയിക്കുന്ന വീഡിയോ

അസം : അതുവരെ കൂടെയുണ്ടായിരുന്ന അമ്മ നിശ്ചലമായപ്പോൾ ഉണർത്താൻ ശ്രമിക്കുകയാണ് കുട്ടിക്കുരങ്ങ്. അടുത്തിരുന്നും നിലവിളിച്ചും ശബ്ദമുണ്ടാക്കിയും അമ്മയെ ഉണർത്താനുള്ള വിഫലശ്രമം. ഇനിയില്ല അമ്മക്കരുതലെന്നു തിരിച്ചറിയാതെ കരഞ്ഞു ബഹളം വയ്ക്കുന്ന കുട്ടിക്കുരങ്ങ് അവിടെ കൂടിനിന്നവരുടെ കണ്ണു നനയിച്ചു. സാമൂഹിക മാധ്യമങ്ങളിലും ഈ വീഡിയോ നിറയുന്നു. വാഹനമിടിച്ചു മരണപ്പെട്ട അമ്മക്കുരങ്ങിനെ ഉണർത്താൻ കുട്ടിക്കുരങ്ങ് നടത്തുന്ന ശ്രമങ്ങൾ. അസമിലെ കാക്കോയിജന റിസർവ് ഫോറസ്റ്റിൽ നിന്നുള്ളതാണ് ഈ വീഡിയോ.

റിസർവ് ഫോറസ്റ്റിലൂടെ കടന്നു പോകുന്ന റോഡിൽ വാഹനമിടിച്ചാണ് അമ്മക്കുരങ്ങ് മരണപ്പെട്ടത്. എന്താണു സംഭവിച്ചതെന്നറിയാതെ ദീർഘനേരം കുട്ടിക്കുരങ്ങ് നിശ്ചലമായ അമ്മക്കുരങ്ങിന്‍റെ അരികിൽ തുടർന്നു. ഐഎഫ്എസ് ഓഫീസർ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തത്. ഈ കാഴ്ച്ച ഒരുപാട് കാലം എന്നെ വേട്ടയാടും എന്ന ക്യാപ്ഷനോടെയായിരുന്നു അദ്ദേഹം വീഡിയോ പങ്കുവച്ചത്. കുട്ടിക്കുരങ്ങിന്‍റെ സംരക്ഷണത്തിനായി നടപടികളെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഗോൾഡൻ ലാംഗുർ എന്നറിയപ്പെടുന്ന കുരുങ്ങുവർഗത്തിന്‍റെ ആവാസ കേന്ദ്രമാണ് അസമിലെ കാക്കോയിജന റിസർവ് ഫോറസ്റ്റ്. വംശനാശ ഭീഷണി നേരിടുന്ന ഈ വിഭാഗത്തിന്‍റെ സംരക്ഷണത്തിനായി, പ്രദേശത്തൂടെ കടന്നു പോകുന്ന റോഡിൽ വേഗനിയന്ത്രണം ഏർപ്പെടുത്തണമെന്നു നാട്ടുകാർ ദീർഘകാലമായി ആവശ്യം ഉന്നയിക്കുന്നുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com