ചിക്കന്‍ മടുത്തു, ഇനി കുറച്ച് 'വെജ്' ആവാം...!!!; വൈറലായി സിംഹത്തിന്‍റെ വീഡിയൊ (Video)

വീഡിയൊ കാണുന്നവർ ഒരു നിമിഷം അമ്പരന്ന് നിൽക്കും എന്ന കാര്യത്തിൽ തർക്കമില്ല.
Video Screenshot
Video Screenshot
Updated on

ഗതിക്കെട്ടാൽ പുലി പുല്ലും തിന്നും എന്ന പഴഞ്ചൊല്ല് നമ്മൾ സാധാരണയായി പറയാറുണ്ട്. എന്നാൽ ഒരു സിംഹം ശരിക്കും പുല്ലും ഇലയും തിന്നുന്ന കണ്ടാൽ എങ്ങനെ ഉണ്ടാകും...!!! അപ്പോൾ പിന്നെ മരത്തിൽ വലിഞ്ഞ് കയറി പച്ച ഇലകൾ കഴിക്കുന്ന സീന്‍ ആലോചിക്കാന്‍ പോലും പറ്റില്ല അല്ലേ.......

എന്നാലിപ്പോൾ അങ്ങനെയുള്ള ഒരു സിംഹത്തിന്‍റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകുന്നത്. ഐഎഫ്എസ് ഓഫീസർ സുശാന്ത നന്ദയാണ് തന്‍റെ ട്വിറ്ററിലൂടെ ഈ വെറൈറ്റി വീഡിയോ പങ്കുവച്ചത്. മരത്തിലെ കൊമ്പുകളിൽ പിടിച്ചു നിന്നാണ് 'കാട്ടിലെ രാജാവ്' ഇലകൾ തിന്നുന്നത്.

വീഡിയൊ കാണുന്നവർ ഒരു നിമിഷം അമ്പരന്ന് നിൽക്കും എന്ന കാര്യത്തിൽ തർക്കമില്ല. ദഹനം ശരിയാവാനും വയറുവേദന മാറാനുമാണ് സിംഹം ഇലകൾ തിന്നുന്നതെന്നാണ് സുശാന്ത നന്ദയുടെ വിശദീകരണം. ചില അപൂർവ്വ കേസുകളിൽ ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കുന്നതിനും ഇവ ഇലകൾ തിന്നാറുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com