മഹാരാജാസിന്‍റെ മഹാഗ്രന്ഥപുരയിൽ

മഹാരാജാസ് കോളെജ് ലൈബ്രറിയോടുള്ള ആദരസൂചമായി പുതിയ പുസ്തകം 'ആഴ്ചയുടെ തീരങ്ങൾ' ലൈബ്രറിയൻ ബിനുവിന് കൈമാറി.
മഹാരാജാസിന്‍റെ മഹാഗ്രന്ഥപുരയിൽ
Updated on

മഹാരാജാസ് കോളെജിന്‍റെ ഗ്രന്ഥപ്പുര ഈയിടെ ഒരു മഹാ നടന്‍റെ സന്ദർശനം കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു.നൂറ്റമ്പതാം പിറന്നാളിന് ഒരുങ്ങുന്ന മഹാരാജാസിന് പുതിയ ഗ്രന്ഥപ്പുര മന്ദിരം തിലകക്കുറിയാവും. അൻ‌പത് വർഷം മുമ്പ് മഹാരാജാസിലെ മലയാളം ബിരുദ വിദ്യാർഥികളുടെ കൂട്ടായ്മക്കെത്തിയ കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി പായിപ്ര രാധകൃഷ്ണൻ തന്‍റെ പഴയ ലൈബ്രറി ഓർമകൾ പങ്കിട്ടുകൊണ്ട് സെൻട്രൽ‌ ലൈബ്രറിയിൽ എത്തി.

മമ്മൂട്ടിയുടെ ബ്ലാക്ക് ആന്‍റ് വൈറ്റ് ഫോട്ടോ ആദ്യമായി അച്ചടിച്ചുവന്ന 1972 ലെ കോളെജ് മാഗസിൻ അന്നത്തെ ലിറ്റററി സെക്രട്ടറിയായിരുന്ന പായിപ്ര രാധകൃഷ്ണന്‍റെ ഓർമകളുടെ ഇടമാണ്. കഥയെഴുത്തിന്‍റെ ആദ്യകാലത്ത് രചിച്ച ഒരു 'ഭഗ്നമാതാരഥന്‍റെ സ്മൃതികൾ' എന്ന കഥ ആ മാഗസിനിലാണ് അച്ചടിച്ചുവന്നത്. പൊൻകുന്നം വർക്കി. എം വി ദേവൻ പ്രൊഫ.എം അച്യുതൻ എന്നിർക്കൊപ്പമുള്ള ഫോട്ടോകളും മാഗസിനിലുണ്ട്. ചടങ്ങളിൽ സ്വാഗതം ആശംസിക്കുന്ന പായിപ്രയുടെ ചിത്രവും കാണാം.

മഹാരാജാസ് കോളെജ് ലൈബ്രറിയോടുള്ള ആദരസൂചമായി പുതിയ പുസ്തകം 'ആഴ്ചയുടെ തീരങ്ങൾ' ലൈബ്രറിയൻ ബിനുവിന് കൈമാറി. ചടങ്ങിൽ ലൈബ്രറിയൻ ഹസിനയും മറ്റു സ്റ്റാഫംഗങ്ങളും പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com