
മൃഗശാലകളിലും മറ്റും സന്ദർശനത്തിനെത്തുമ്പോൾ അധികൃതർ എപ്പോഴും പറയുന്ന മുന്നറിയിപ്പുകളിലൊന്നാണ് അവയുടെ അടുത്ത് പോകരുതെന്നും അവയെ പ്രകോപിപ്പിക്കുരുതെന്നതും. എന്നാൽ, മിക്കപ്പോഴും ആളുകൾ അത് പാലിക്കതെ പണികൾ വാങ്ങിക്കൂട്ടാറുണ്ടെന്നതും അത്തരം വീഡിയോകൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവാറുണ്ടെന്നതും മറ്റൊരു സത്യം.
അത്തരത്തിൽ സിംഹക്കൂട്ടിൽ അതിക്രമിച്ചു കയറി അതിസാഹസികത കാണിക്കാന്‍ ശ്രമിച്ച യുവാവിന്‍റെ "വിവരക്കേടിന്‍റെ" ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഐഎഫ്എസ് ഓഫിസർ സുശാന്ത നന്ദയാണ് വീഡിയോ പങ്കുവച്ചത്. സംഭവം എവിടെയാണ് നടന്നതെന്നു വ്യക്തമല്ല. മദ്യലഹരിയിലായ യുവാവ് സിംഹത്തിന്‍റെ കൂട്ടിൽ അതിക്രമിച്ചു കയറുന്നതും സിഹത്തിന്‍റെ അടുത്ത് പോയി ഇരുന്ന് അതിനോട് സംസാരിക്കുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം.
യുവാവിന്‍റെ അടുത്ത് ചുറ്റിപറ്റി നിന്ന സിഹം തുടക്കത്തിൽ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് വെറുതെ വിടുകയായിരുന്നു. ഭാഗ്യം കൊണ്ടു മാത്രമാണ് അയാളെ സിംഹം വെറുതെ വിട്ടത് എന്നാണ് നെറ്റിസൻസ് പറയുന്നത്. "മദ്യപിച്ചെത്തിയ യുവാവിന്‍റെ ഗന്ധവും വിഡ്ഢിത്തവും സിംഹത്തെ ആശയക്കുഴപ്പത്തിലാക്കി" എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.