ശമ്പളമില്ലാത്ത 60 ദിവസങ്ങൾ; അനുഭവം പങ്കുവച്ച് യുവാവ്

ശമ്പളമില്ലാത്ത 60 ദിവസം കൊണ്ട് തന്നെ പഠിപ്പിച്ചതെന്തെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇൻസ്റ്റഗ്രാം യൂസർ
man shares his experience of without salary for 60 days

ശമ്പളമില്ലാത്ത 60 ദിവസങ്ങൾ; അനുഭവം പങ്കുവച്ച് യുവാവ്

representational image- Ai

Updated on

സാമ്പത്തിക സ്ഥിരത കൈവരിക്കുകയെന്നത് ഏതൊരാളുടെയും സ്വപ്നമാണ്. നല്ല ശമ്പളമുള്ള ജോലിയുണ്ടെങ്കിൽ സാമ്പത്തികമായി മുന്നേറാം. എന്നാൽ 60 ദിവസം ശമ്പളമില്ലാതെ വന്നാലോ? അതെ അത്തരത്തിലൊരാളുടെ കഥയാണ് ഇപ്പോൾ സമൂഹമാധ‍്യമങ്ങളിൽ വൈറലാവുന്നത്. ശമ്പളമില്ലാത്ത 60 ദിവസം കൊണ്ട് തന്നെ പഠിപ്പിച്ചതെന്തെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇൻസ്റ്റഗ്രാം യൂസർ.

ജോലിയും വരുമാനവും ദൈനംജിന ജീവിതത്തെ എത്രത്തോളം സ്വാധീനിക്കുന്നുവെന്ന് പഠിച്ചെന്നും സാമ്പത്തികത്തിന് അപ്പുറത്തേക്ക് തന്‍റെ ചിന്തകൾ പോയെന്നും പതിവായുള്ള ചെലവ് ശീലങ്ങൾ ഇതെല്ലാം ശമ്പളവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മനസിലായെന്നുമാണ് യുവാവ് പറയുന്നത്. ശമ്പളം ഉപേക്ഷിക്കാൻ ബുദ്ധിമുട്ടുള്ള മരുന്നാണെന്നും വാടക, ചെലവ് ശീലങ്ങൾ, സുരക്ഷിതത്വബോധം തുടങ്ങി എല്ലാത്തിനെയും ഇത് സ്വാധീനിക്കുമെന്നും യുവാവ് പറയുന്നു.

''ഏകദേശം ഒരേ കമ്പനിയിൽ 2 വർഷം ജോലി ചെയ്തതിനു ശേഷം ഞാൻ ജോലി രാജിവച്ചു. മാസങ്ങളോളം ഈ തീരുമാനം ഞാൻ മാറ്റിവയ്ക്കുകയായിരുന്നു. അടുത്ത ഘട്ടം ഇതിലും മികച്ചതാകുമെന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞുകൊണ്ടിരുന്നു. അപ്പോഴാണ് എനിക്ക് ഒരു കാര‍്യം മനസിലായത്. ശമ്പളം ഉപേക്ഷിക്കാൻ പറ്റാത്ത ഒരു മരുന്നാണ്. നിങ്ങളുടെ ജീവിതം മുഴുവൻ. അതിനെ ചുറ്റിപറ്റിയുള്ളതാണ്.

മാതാപിതാക്കളിൽ നിന്നും പണം വാങ്ങുന്നതിൽ നിങ്ങൾക്ക് വീണ്ടും കുറ്റബോധം തോന്നുന്നു''. അദ്ദേഹം പറഞ്ഞു. സമാന അനുഭവങ്ങൾ തന്നെയാണ് തങ്ങളും നേരിടുന്നതെന്ന് മറ്റു ചിലർ പോസ്റ്റിനു താഴെ കമന്‍റ് ചെയ്തിട്ടുണ്ട്. ഞാൻ എന്‍റെ ജോലി ഉപേക്ഷിച്ച് സംരംഭം തുടങ്ങും, മറ്റു ജോലി വാഗ്ദാനങ്ങളൊന്നുമില്ലാതെ ഞാനും ജോലി രാജിവച്ചു, എന്നിങ്ങനെ നീളുന്നു കമന്‍റുകൾ.

logo
Metro Vaartha
www.metrovaartha.com