അസം ചായ, വെള്ളി കുതിര, ഭഗവദ് ഗീത; പുടിന് മോദിയുടെ അമൂല്യ സമ്മാനം

വിലയേറിയ ചുവപ്പ് നിറത്തിലുള്ള കുങ്കുമപ്പൂവ് സമ്മാനിച്ചു
Modi's Gifts To Putin

മോദി പുടിന് അമൂല്യവസ്തുക്കൾ സമ്മാനിച്ചു

Updated on

ന്യൂഡൽഹി: രണ്ടുദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ റഷ്യ പ്രസിഡൻ് വ്ളാഡിമിര്‍ പുടിന് കൈനിറയെ സമ്മാനങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയത്. മോദി നല്‍കിയ സമ്മാനങ്ങളാണ് ഇപ്പോള്‍ ചര്‍ച്ച വിഷയമായിരിക്കുന്നത്. ഇന്ത്യയുടെ സംസ്കാരത്തെയും രുചിയെയും ലോകത്തിന് പരിചയപ്പെടുകയെന്ന ലക്ഷ്യത്തോടെയാണ് മോദി ഈ സമ്മാനങ്ങള്‍ റഷ്യന്‍ പ്രസിഡന്‍റിന് നല്‍കിയതെന്നാണ് വിവരം. വിശേഷപ്പെട്ട അവസരങ്ങളില്‍ ഉപയോഗിക്കുന്ന പലതരത്തിലുള്ള സെറ്റുകളാണ് ഇതിനായി മോദി തെരഞ്ഞെടുത്തത്.

രുചികരമായ ചായ പാക്കറ്റ് മുതല്‍ പരമ്പരാഗതമായ കരകൗശല ടീംസെറ്റ് വരെ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

രുചികരമായ അസം ബ്ലാക്ക് ടീ, ഏറ്റവും വിലയേറിയ കശ്മീരി കുങ്കുമപ്പൂവ്, കൈകൊണ്ട് നിർമ്മിച്ച വെള്ളിക്കുതിര, അലങ്കരിച്ച ചായ സെറ്റ്, ഭഗവദ് ഗീതയുടെ റഷ്യൻ പതിപ്പ് എന്നിവയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന് നൽകിയ സ്നേഹ സമ്മാനങ്ങള്‍. മഹാഭാരത യുദ്ധസമയത്ത് അര്‍ജുനന് ഭഗവാന്‍ ശ്രീകൃഷ്ണന്‍ നല്‍കിയ സാരോപദേശങ്ങളാണ് ഭഗവദ് ഗീത. ഭഗവദ് ഗീത റഷ്യന്‍ ഭാഷയില്‍ പരിവര്‍ത്തനം ചെയ്തതാണ് സമ്മാനിച്ചത്.

ബ്രഹ്മപുത്ര സമതലങ്ങളിൽ വളരുന്ന അസം ബ്ലാക്ക് ടീ, മാൾട്ടി രുചിയുള്ളതും, തിളക്കമുള്ള മദ്യം ചേര്‍ത്തുമാണ് ഈ ചായക്കൂട്ട് തയ്യാറാക്കിയത്. സങ്കീർണ്ണമായ കൊത്തുപണികളാൽ അലങ്കരിച്ച മുർഷിദാബാദ് സിൽവർ ടീ സെറ്റ്, പശ്ചിമ ബംഗാളിന്‍റെ സമ്പന്നമായ കലാവൈഭവത്തെ സൂചിപ്പിക്കുന്നതാണ് ഈ ടീ സെറ്റ്. മഹാരാഷ്ട്രയിൽ നിന്നുള്ള കൈകൊണ്ട് നിർമ്മിച്ച വെള്ളി കുതിര. ഇന്ത്യയുടെ ലോഹ കരകൗശല പാരമ്പര്യങ്ങളുടെ മികവ് പ്രദർശിപ്പിക്കുന്നതാണ് ഈ വെള്ളി കുതിര.

ആഗ്രയിൽ നിന്നുള്ള കൈകൊണ്ട് നിർമ്മിച്ച മാർബിൾ ചെസ്സ് സെറ്റ്. കൂടാതെ കശ്മീരിലെ ഉയർന്ന പ്രദേശങ്ങളിൽ കൃഷി ചെയ്യുന്നതും, പ്രാദേശികമായി കോങ് അല്ലെങ്കിൽ സഫ്രാൻ എന്നറിയപ്പെടുന്ന കശ്മീരി കുങ്കുമപ്പൂവും റഷ്യന്‍ പ്രസിഡന്‍റിന് നല്‍കി. ഭംഗിയുള്ള ചുവപ്പ് നിറം, സുഗന്ധം, രുചി എന്നിവയാൽ വിലമതിക്കുന്നതാണ് ഈ കുങ്കുമപ്പൂവ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com