'നിങ്ങളോടൊപ്പമുള്ള ഈ നൃത്തം ഞാൻ എന്നുമോർക്കും'; മോഹന്‍ലാലിനൊപ്പം ചുവടുവച്ച് അക്ഷയ് കുമാർ

രാജസ്ഥാനിലായിരുന്നു കല്യാണ ചടങ്ങുകൾ നടന്നത്.
'നിങ്ങളോടൊപ്പമുള്ള ഈ നൃത്തം ഞാൻ എന്നുമോർക്കും'; മോഹന്‍ലാലിനൊപ്പം ചുവടുവച്ച് അക്ഷയ് കുമാർ

മോഹന്‍ലാലിനൊപ്പം അക്ഷയ് കുമാർ ഡാന്‍സ് ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ബോളിവുഡ് താരം അക്ഷയ് കുമാറാണ് തന്നെയാണ് വീഡിയോ ട്വീറ്ററിൽ പങ്കുവച്ചത്. 

ഏഷ്യനെറ്റ് എം.ഡി കെ മാധവന്‍റെ മകന്‍റെ കല്യാണ ചടങ്ങിലാണ് താരങ്ങൾ ഒത്തുചേർന്നത്. നിരവധി താരങ്ങളാണ് കല്യാണത്തിന് എത്തിയത്. രാജസ്ഥാനിലായിരുന്നു കല്യാണ ചടങ്ങുകൾ നടന്നത്. പഞ്ചാബി ആളുകളെപോലെ തല‍യിൽ കെട്ടും സൽവാറുമായിരുന്നു മോഹന്‍ലാലിന്‍റെ വേഷം. പഞ്ചാബി താളത്തിനൊപ്പം കാലുകള തമ്മിൽ കോർത്ത് ചുവടുവയ്ക്കുന്ന താരങ്ങളെ വീഡിയോയിൽ കാണാനാകും.

"നിങ്ങളോടൊപ്പമുള്ള ഈ നൃത്തം ഞാൻ എന്നേക്കും ഓർക്കും മോഹന്‍ലാൽ സർ, തികച്ചും അവിസ്മരണീയമായ നിമിഷം" എന്ന് കുറിച്ചായിരുന്നു അക്ഷയ് കുമാർ വീഡിയോ പോസ്റ്റ് ചെയ്തത്.  വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി ആളുകളാണ്ക്ക് കമന്‍റുകളുമായി എത്തിയത്. 

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com