മൂന്ന് പേർ അടങ്ങുന്ന കുടുംബത്തിന് പ്രതിമാസം ചെലവ് 2.2 ലക്ഷം; പുനെ സ്വദേശിനിയുടെ പോസ്റ്റ് ചർച്ചയാവുന്നു

രണ്ടു പേർക്കും ജോലിയുണ്ടെങ്കിലും 28,000 രൂപ വീടിന്‍റെ വാടക അടയ്ക്കേണ്ടതായി വരുമെന്നാണ് യുവതി പറയുന്നത്
Monthly expenses for a family of three are Rs 2.2 lakh; Pune native's post is becoming a topic of discussion

മൂന്ന് പേർ അടങ്ങുന്ന കുടുംബത്തിന് പ്രതിമാസം ചെലവ് 2.2 ലക്ഷം; പുനെ സ്വദേശിനിയുടെ പോസ്റ്റ് ചർച്ചയാവുന്നു

Updated on

വലിയ നഗരങ്ങളിൽ ജീവിക്കുമ്പോൾ ജീവിത ചെലവുകളാണ് കുടുംബങ്ങളെ വലിയ തോതിൽ ബാധിക്കുന്നത്. സമാന രീതിയിൽ പുനെയിൽ നിന്നുള്ള ഒരു യുവതി തങ്ങളുടെ ഒരുമാസത്തെ ചെലവ് കണക്കുകൾ തുറന്നു പറഞ്ഞിരിക്കുകയാണ്.

2.2 ലക്ഷം രൂപ താനും ഭർത്താവും മകനും അടങ്ങുന്ന കുടുംബത്തിന് ചെലവാകുന്നുണ്ടെന്നാണ് യുവതി പറയുന്നത്. രണ്ടു പേർക്കും ജോലിയുണ്ടെങ്കിലും 28,000 രൂപ വീടിന്‍റെ വാടക അടയ്ക്കേണ്ടതായി വരുമെന്നും മകനെ ഡേ കെയറിൽ അയക്കുന്നതിനാൽ 30,000 രൂപ ചെലവാകുമെന്നും യുവതി പറയുന്നു.

പലചരക്ക് സാധനങ്ങളും മറ്റു വസ്തുക്കൾക്കും 20,000 രൂപയും പുറത്ത് പോയി ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കുന്നതിന് മാസം 15,000 രൂപയും ഇന്‍റർനെറ്റ് ബില്ലിന് 500 രൂപയും വൈദ‍്യുതി ബില്ലിന് 6,000 രൂപയും ചെലവ് വരുന്നുണ്ടെന്നാണ് യുവതി പറയുന്നത്. തന്‍റെ ഭർത്താവ് ഏകദേശം 3,000 രൂപ സ്വിഗ്ഗിയിൽ നിന്നും ഭക്ഷണം ഓർഡർ ചെയ്യാൻ ചെലവാക്കുന്നുണ്ടെന്നും യുവതി കൂട്ടിച്ചേർത്തു.

ഷോപ്പിങ്ങിന് വേണ്ടി 10,000 രൂപ നീക്കി വയ്ക്കുമെന്നു പറഞ്ഞ യുവതി വീട്ട് ജോലിക്കാരിക്ക് 1,800 രൂപ ശമ്പളം നൽകുന്നുണ്ടെന്ന് വ‍്യക്തമാക്കി. ഇത് കൂടാതെ 1.1 ലക്ഷം രൂപ പ്രതിമാസം ഫ്ലാറ്റിന്‍റെ അടവായി പോകുമെന്നും യുവതി പറഞ്ഞു. മൂന്ന് പേർ ഉൾപ്പെടുന്ന കുടുംബം 2.2 ലക്ഷം മാസം ചെലവഴിക്കുന്നത് സാധാരണമാണോയെന്നാണ് യുവതി ചോദിക്കുന്നത്. ഇവരുടെ പ്രതിമാസ ചെലവുകൾ ചോദ‍്യം ചെയ്ത് നൂറുകണക്കിന് ആളുകളാണ് ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ കമന്‍റുമായി രംഗത്തെത്തിയിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com