mvd suspended the driving licenses of youtuber in kerala
sanju techy

കാർ സ്വിമ്മിങ് പൂളാക്കി; സഞ്ജു ടെക്കിയുടെ ലൈസൻസ് റദ്ദാക്കി എംവിഡി

ഒരാഴ്ച മുമ്പാണ് സഞ്ജുവിന്‍റെ 'ടെക്കി വ്ളോഗ്സ്' എന്ന യൂട്യൂബ് ചാനലിൽ കാറിൽ വെള്ളം നിറച്ച് യാത്ര ചെയ്യുന്നതിന്‍റെ വീഡിയോ പോസ്റ്റ് ചെയ്തത്
Published on

കാറിനകത്ത് വെള്ളം നിറച്ച് സ്വിമ്മിങ് പൂൾ ആക്കി വാഹനമോടിച്ച യുട്യൂബർ സജ്ഞു ടെക്കിനെതിരെ നടപടിയുമായി ഗതാഗതവകുപ്പ്. ഫഹദ് ഫാസിൽ നായകനായ ആവേശം സിനിമയിലെ രംഗം അനുകരിച്ചായിരുന്നു സഞ്ജു ടെക്കിയും സുഹൃത്തുക്കളും കാറിൽ വെള്ളം നിറച്ച് വണ്ടിയോടിച്ചത്. തുടർന്ന് സഞ്ജുവിന്‍റെയും ഡ്രൈവറുടെയും ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു.

കാറി നകത്ത് ടാപോളിൻ ഷീറ്റ് വലിച്ചുകെട്ടി ഇതിലേക്ക് വെള്ളം നിറച്ചാണ് കാറിനകത്ത് സ്വിമ്മിങ് പൂൾ ഉണ്ടാക്കിയത്. വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് ആർടിഒ കേസെടുത്തത്. തുടർന്ന് വാഹനം പിടിച്ചെടുക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് വാഹനമോടിച്ചയാളിന്‍റെയും സഞ്ജു ടെക്കിയുടെയും ലൈസൻസും റദ്ദാക്കിയിരിക്കുന്നത്.

ഒരാഴ്ച മുമ്പാണ് സഞ്ജുവിന്‍റെ 'ടെക്കി വ്ളോഗ്സ്' എന്ന യൂട്യൂബ് ചാനലിൽ കാറിൽ വെള്ളം നിറച്ച് യാത്ര ചെയ്യുന്നതിന്‍റെ വീഡിയോ പോസ്റ്റ് ചെയ്തത്. യാത്രക്കിടെ വാഹനത്തിന്‍റെ എ‍യർബാഗ് പുറത്തുവരികയും ടയറുകൾക്ക് കോടുപാടുകൾ വരുകയും ചെയ്തിരുന്നു. തുടർന്നാണ് റോഡിലേക്ക് വെള്ളം ഒഴുക്കിവിടുകയായിരുന്നു. മൂന്ന് ലക്ഷത്തോളം പേരാണ് വീഡിയോ യൂട്യൂബ് ചാനലിൽ കണ്ടരിക്കുന്നത്. വീഡിയോക്കെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നുവന്നത്.

logo
Metro Vaartha
www.metrovaartha.com