സോഷ്യൽ മീഡിയയിൽ കത്തിപ്പടർന്ന് 'നാനോ ബനാന'!

ഇൻസ്റ്റാഗ്രാം, ടിക് ടോക്ക്, എക്സ് എന്നീ പ്ലാറ്റ് ഫോമുകളിൽ നാനോ ബനാനകൾ വിജയകരമായി ഓടിക്കൊണ്ടിരിക്കുകയാണ്
Nano Banana Trend Goes Viral

സോഷ്യൽ മീഡിയയിൽ കത്തിപ്പടർന്ന് 'നാനോ ബനാന'!

Updated on

സോഷ്യൽ മീഡിയയിലെ എഐ ട്രെന്‍റുകളോട് ആളുകൾക്കെന്നും പ്രിയമാണ്. അടുത്തിടെ അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പടർന്ന ഒരു ട്രെന്‍റാണ് നാനോ ബനാന. ഏറെ ആകർഷകമായ 3D ഫിഗറൈനുകളാണ് നാനോ ബനാനകൾ. കളിപ്പാട്ടങ്ങളോട് സാമ്യമുള്ള ഈ മിനിയേച്ചറുകൾ ഭാഗികമായി കാർട്ടൂണുകളാണ്, ഭാഗികമായി ജീവസുറ്റതുമാണ്.

ഇൻസ്റ്റാഗ്രാം, ടിക് ടോക്ക്, എക്സ് എന്നീ പ്ലാറ്റ് ഫോമുകളിൽ നാനോ ബനാനകൾ വിജയകരമായി ഓടിക്കൊണ്ടിരിക്കുകയാണ്. ഗൂഗിളിന്‍റെ പുതിയ AI ടൂളായ ജെമിനി 2.5 ഫ്ലാഷ് ഇമേജ് വഴിയാണ് നാനോ ബനാനകൾ രൂപംകൊണ്ടത്.

ആളുകൾ അവരുടെ വളർത്തുമൃഗങ്ങൾ, സെലിബ്രിറ്റികൾ , സാങ്കൽപ്പിക കഥാപാത്രങ്ങൾ എന്തിന് സ്വന്തം ചിത്രങ്ങൾ വരെ ഡിജിറ്റൽ പ്രതിമകളാക്കി സന്തോഷം കണ്ടെത്തുന്നു. ഇതിന് ഇന്‍റർനെറ്റ് ലോകം നൽകിയ പേരാണ് 'നാനോ ബനാന'.

പ്രമുഖരടക്കമുള്ളവർ സോഷ്യൽ മീഡിയയിൽ നാനോ ബനാനകൾ സൃഷ്ടിച്ചത് ട്രെന്‍റിന്‍റെ ആക്കം കൂട്ടി. വളരെ എളുപ്പത്തിൽ ഇത് നിർമിക്കാനാവുമെന്നതും ഗുണം ചെയ്തു. സെപ്റ്റംബർ ആദ്യം ആഴ്ചയിലെ കണക്കനുസരിച്ച് നാനോ ബനാനകൾ ഉപയോഗിച്ചിരിക്കുന്നത് 200 ദശലക്ഷം പേരാണ്.

എങ്ങനെ നിർമിക്കാം...

  • ഗൂഗിൾ ജെമിനി അല്ലെങ്കിൽ എഐ സ്റ്റുഡിയോ തുറക്കുക.

  • 3D ഫിഗറൈനുകളാവേണ്ട ചിത്രം അപ്ലോഡ് ചെയ്യുക.

  • പ്രോംപ്റ്റ് നൽകുക

  • 'Generate' ക്ലിക്ക് ചെയ്യുക.

  • 3D രൂപം ലഭിച്ചശേഷം പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്താവുന്നതാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com