'നയന്‍താര: ബിയോണ്ട് ദ ഫെയറി ടെയ്ല്‍'; വിവാഹ വിഡ‍ിയോയുടെ ട്രെയിലർ പുറത്ത് | Video

ഗൗതം വാസുദേവ് ​​മേനോൻ ആണ് സംവിധാനം.
'Nayanthara: Beyond the Fairy Tale' trailer video out now
'നയന്‍താര: ബിയോണ്ട് ദ ഫെയറി ടെയ്ല്‍'; വിവാഹ വിഡ‍ിയോയുടെ ട്രെയിലർ പുറത്ത് | Video
Updated on

തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഡോക്യുമെന്‍ററി ഫിലിം 'നയൻതാര: ബിയോണ്ട് ദ ഫെയറി ടെയിലി'ന്‍റെ ട്രെയിലർ എത്തി.

മലയാളത്തിൽ ചെറിയ വേഷങ്ങളിൽ തുടങ്ങിയ പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലൂടെ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച നയൻതാരയുടെ ആവേശകരമായ ജീവിതമാണ് ഡോക്യൂ- ഫിലിമിലൂടെ ഒരുക്കുന്നത്. ഡോക്യുമെന്‍ററിയിൽ തന്‍റെ വിവാഹവും ഉയർച്ചയും താഴ്ചകളെക്കുറിച്ചും, സിനിമയിലെ പ്രമുഖരും അവരുടെ അനുഭവങ്ങൾ എല്ലാം സംസാരിക്കുന്നുണ്ട്.

ചിത്രം നയൻതാരയുടെ പിറന്നാൾ ദിനമായ നവംബർ 18 ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും.

അധികമാർക്കും പരിചയമില്ലാത്ത സിനിമ ജീവിതത്തിനപ്പുറമുള്ള കാര്യങ്ങളാണ് ഡോക്യുമെന്‍ററിയിൽ പ്രദർശിപ്പിക്കുന്നത്. മകൾ,ഭാര്യ, അമ്മ, സുഹൃത്ത് തുടങ്ങി ജീവിതത്തിലെ ഓരോ തലങ്ങളെക്കുറിച്ചും വിശദീകരിക്കുന്നു. വിവാഹ ചിത്രത്തിലൂടെയാണ് ഡോക്യുമെന്‍ററി ആരംഭിക്കുന്നത്. വാടക ഗർഭത്തിലൂടെ മാതൃത്വത്തിലേക്കെത്തിയതും അതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ഡോക്യുമെന്‍ററി സ്പർശിക്കുന്നു. ഗൗതം വാസുദേവ് ​​മേനോൻ ആണ് സംവിധാനം. 1 മണിക്കൂറും 21 മിനിറ്റുമാണ് ഡോക്യുമെന്‍ററിയുടെ ദൈർഘ്യം. ഒക്‌ടോബർ 30 ന് എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററി ഫിലീം അനൗൺസ് ചെയ്തത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com