രശ്മിക മന്ദാനയ്ക്കു പിന്നാലെ നോറ ഫത്തേഹിയുടെയും ഡീപ് ഫെയ്ക്ക് വീഡിയോ

നോറ തന്നെയാണ് ഇക്കാര്യം തന്‍റെ ഒഫിഷ്യൽ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴി പുറംലോകത്തെ ഇക്കാര്യം അറിയിച്ചത്.
Nora Fatehi calls out fake deep fake video
Nora Fatehi calls out fake deep fake video
Updated on

ബോളിവുഡിലേയും തെന്നിന്ത്യയിലേയും വിവിധ നടിമാരുടെ ഡീപ് ഫെയ്ക്ക് ഫോട്ടോസും വീഡിയോസും പുറത്ത് വരുന്നത് ഇപ്പോൾ സ്ഥിരമായി കാണുന്ന വാർത്തകളിൽ ഒന്നായി മാറിയിരിക്കുകയാണ്. നടിമാരായ രശ്മിക മന്ദാന, ആലിയ ഭട്ട്, കജോൾ, കത്രീന കൈഫ്, പ്രിയങ്ക ചോപ്ര എന്നിവരുടെ മോർഫ് ചെയ്ത ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നു.

ഇതിൽ രശ്മികയുടെ വ്യാജ വീഡിയോ നിർമിച്ച പ്രധാനപ്രതി കഴിഞ്ഞ ദിവസം പിടിയിലാവുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ മറ്റൊരു ബോളിവുഡ് നടിയായ നോറ ഫത്തേഹിയും ഡീപ് ഫെയ്ക്ക് വീഡിയോക്ക് ഇരയായിരിക്കുകയാണ്.

ഡീപ് ഫെയ്ക്ക് ഉപയോഗിച്ച് നോറ ഫത്തേഹിയുടെ ചിത്രം ഒരു ക്ലോത്തിങ് ബ്രാൻഡിന്‍റെ പരസ്യത്തിൽ മോർഫ് ചെയ്ത ഉപയോ​ഗിച്ച് നിർമിച്ചിരിക്കുകയാണ്. നോറ തന്നെയാണ് ഇക്കാര്യം തന്‍റെ ഒഫിഷ്യൽ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴി പുറംലോകത്തെ ഇക്കാര്യം അറിയിച്ചത്. ഇത് താൻ അല്ലെന്നും കണ്ടപ്പോൾ ഞെട്ടിപ്പോയെന്നും നോറ പ്രതികരിച്ചു.

കഴിഞ്ഞ നവംബറിലാണ് രശ്മികയുടെ ഡീപ് ഫേക്ക് വീഡിയോ ഇന്‍റർനെറ്റിൽ വ്യാപകമായി പ്രചരിച്ചത്. ഇതിനു പിന്നാലെയാണ് ഇന്ത്യയിൽ ഡീപ് ഫേക്ക് വലിയ ചർച്ചയാവുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com