"മരണത്തിനു പോലും പിരിക്കാനാവാത്ത പ്രണയം"; കണ്ണും മനസും നിറച്ച് വൈറലായി ഒരു വയോധികന്‍റെ വീഡിയോ

ഹൃദയസ്പർശിയായ നിരവധി കമന്‍റുകളും വീഡിയോക്ക് താഴെ എത്തുന്നുണ്ട്
"മരണത്തിനു പോലും പിരിക്കാനാവാത്ത പ്രണയം"; കണ്ണും മനസും  നിറച്ച് വൈറലായി ഒരു വയോധികന്‍റെ വീഡിയോ
Updated on

കാലവും പ്രായവും കൂടുന്നതിനനുസരിച്ച് യഥാർഥ പ്രണയവും കൊഴിഞ്ഞുപോകും എന്നൊക്കെ പറയുന്നവരുണ്ടാകും. എന്നാൽ, അത്തരം ചിന്താഗതികൾക്ക് മറുപടിയാവുകയാണ് ഈ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു കൊച്ചു വീഡിയൊ. കാണുന്നവരുടെ കണ്ണും മനസും ഒരോ പോലെ നിറയ്ക്കുന്ന ഈ വിഡിയോയിൽ മരിച്ചുപോയ തന്‍റെ ഭാര്യയെ ഓർക്കുന്ന ഒരു വയോധികന്‍റെ കാഴ്ചയാണുള്ളത്.

സൈക്കിളിലെത്തിയ വയോധികന്‍ റോഡിനു സമീപത്തുള്ള ഒരു കടയിൽ നിന്നും സർബത്ത് വാങ്ങുന്നതും പിന്നീട് തന്‍റെ കൈവശമുള്ള ഭാര്യയുടെ ഫോട്ടോയിലേക്ക് ഈ ഗ്ലാസ് നീട്ടി സർബത്ത് കുടിപ്പിക്കാന്‍ എന്ന വിധത്തിൽ ഉയർത്തുന്നതും കാണാം. സ്വന്തമായി ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് ഭാര്യയ്ക്കും അദ്ദേഹം നൽകുകയാണ്. തുടർന്ന് അദ്ദേഹവും സർബത്ത് കുടിക്കുന്നത് കാണാം.

ഗുർപിന്ദ സന്ദു എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിൽ ഇന്നലെ പങ്കുവച്ച വീഡിയോ ഇതിനോടകം നിരവധി ആളുകളാണ് കണ്ടത്. ഹൃദയസ്പർശിയായ നിരവധി കമന്‍റുകളും വീഡിയോക്ക് താഴെ എത്തുന്നുണ്ട്. "മരണത്തിനു പോലും തോൽപ്പിക്കാനാവാത്ത പ്രണയം", ഇത്തരമൊരു സ്നേഹം എല്ലാവരും അർഹിക്കുന്നു", " ഇന്നു കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ വീഡിയോ", " യഥാർത്ഥ പ്രണയം എന്തെന്ന് ചോദിച്ചാൽ ഞാന്‍ ഈ വീഡിയോ കാണിച്ചു കൊടുക്കും" എന്നിങ്ങനെ പോകുന്നു കമന്‍റുകൾ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com