ആനന്ദ് മഹീന്ദ്രയെ നാട്ടു നാട്ടു ചുവടുകള്‍ പഠിപ്പിച്ച് രാംചരണ്‍: വൈറലായി വീഡിയോ

നാട്ടു നാട്ടു സ്‌റ്റെപ്പ് പഠിച്ചെടുക്കാന്‍ ശ്രമിക്കുന്ന ആനന്ദ് മഹീന്ദ്രയുടെ വീഡിയോ വൈറലാവുന്നു. രാംചരണ്‍ തന്നെയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയെ ചുവടുകള്‍ പഠിപ്പിക്കുന്നത്
ആനന്ദ് മഹീന്ദ്രയെ നാട്ടു നാട്ടു ചുവടുകള്‍ പഠിപ്പിച്ച് രാംചരണ്‍: വൈറലായി വീഡിയോ
Updated on

ആഗോള അംഗീകാരം നേടുന്നതിനു മുമ്പേ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയതാണ് ആര്‍ആര്‍ആറിലെ നാട്ടു നാട്ടു സ്റ്റെപ്പ്. ഗോള്‍ഡണ്‍ ഗ്ലോബ് പുരസ്‌കാരം നേടിയ പാട്ടിന്‍റെ സ്വീകാര്യതയ്ക്കു ഇപ്പോഴും കുറവു വന്നിട്ടില്ല. രാംചരണും ജൂനിയര്‍ എന്‍ടിആറുമാണ് ഈ ഗാനരംഗം മനോഹരമാക്കിയത്. ഇപ്പോള്‍, നാട്ടു നാട്ടു സ്‌റ്റെപ്പ് പഠിച്ചെടുക്കാന്‍ ശ്രമിക്കുന്ന ആനന്ദ് മഹീന്ദ്രയുടെ വീഡിയോ വൈറലാവുന്നു. രാംചരണ്‍ തന്നെയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയെ ചുവടുകള്‍ പഠിപ്പിക്കുന്നത്. ഹൈദരാബാദില്‍ ഇ-പ്രിക്‌സ് റേസിനിടെയായിരുന്നു ഈ നൃത്തപഠനം.

ഓരോ സ്‌റ്റെപ്പുകളായി ആനന്ദ് മഹീന്ദ്രയെ രാംചരണ്‍ പഠിപ്പിച്ചു കൊടുക്കുന്നതാണു വീഡിയോയിലുള്ളത്. വളരെ വേഗത്തില്‍ മഹീന്ദ്ര ചുവടുകള്‍ പകര്‍ത്തുന്നതും കാണാം. ഈ വീഡിയോ ആനന്ദ് മഹീന്ദ്ര തന്നെയാണ് ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. ഇ-പ്രിക്‌സ് റേസിനു പുറമെ ഒരു ബോണസ് ലഭിച്ചു, രാംചരണില്‍ നിന്നും നാട്ടു നാട്ടുവിന്‍റെ ബേസിക് സ്‌റ്റെപ്പുകള്‍ പഠിക്കാനായി എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ആനന്ദ് മഹീന്ദ്ര പോസ്റ്റ് ചെയ്തത്. ഞാന്‍ പഠിച്ചതിനേക്കാള്‍ വേഗത്തില്‍ ആനന്ദ് മഹീന്ദ്രജി സ്റ്റെപ്പുകള്‍ പഠിച്ചുവെന്നു രാംചരണ്‍ റീ ട്വീറ്റും ചെയ്തു. 

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com