ഇക്കാലത്ത് ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നതിനും അധികമായ കൊഴുപ്പ് കുറയ്ക്കുന്നതിനും വ്യായാമം വളരെ അത്യാവശ്യമാണ്. വ്യായമത്തിലൂടെ തന്നെയല്ലാതെ ക്രിയാത്മകമായ വഴികളിലൂടെ മടുപ്പില്ലാതെ എത്തരത്തിൽ ഫിറ്റ്നസ് നിലനിർത്താം എന്ന് ഒരിക്കലെങ്കിലും ആലോചിക്കാത്തവരില്ല നമുക്കിടയിൽ.
സമാനമായ രീതിയിൽ ഒരു സംഭവമാണ് അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റിയത്. ഒരു സ്ത്രീ തികച്ചും അസാധാരണമാം വിധത്തിൽ 'വ്യായാമം' ചെയ്യാന്‍ ശ്രമിക്കുന്ന വീഡിയോയാണ് ആളുകളെ ഞെട്ടിച്ചത്.
റെയിൽവേ സ്റ്റേഷനിൽ താഴേക്ക് വരുന്ന എസ്കലേറ്ററിൽ മുകളിലേക്ക് കയറാൻ ശ്രമിക്കുന്ന ഒരു സ്ത്രീയുടെ ദൃശ്യങ്ങളായിരുന്നു അത്. നിരവധി യാത്രക്കാരുമായി താഴേക്ക് വരുന്ന എസ്കലേറ്റൽ കൈയിൽ ഒരു ബാഗും പിടിച്ചുകൊണ്ടുള്ള സ്ത്രീയുടെ പ്രവൃത്തി കുറച്ചൊന്നുമല്ല അവിടെയുണ്ടായിരുന്ന ആളുകളെ ഞെട്ടിച്ചത്. എന്നാൽ ചുറ്റുമുള്ളവരെ ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്യാതെ അവർ മുകളിലേക്ക് കയറാന്‍ ശ്രമിക്കുകയാണ്. ഇതേ എസ്കലേറ്ററിൽ താഴേക്ക് വരുന്നവർ ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇതൊന്നും വകവയ്ക്കാതെ ആ സ്ത്രി തന്‍റെ പ്രവൃത്തി തുടരുന്നതും വീഡിയോയിൽ കാണാം.
ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഈ വീഡിയോ ഇതിനോടകം 7.6 മില്യൻ ആളുകളാണ് കണ്ടത്. സമൂഹ മാധ്യമങ്ങളില്‍ ഈ പ്രവൃത്തിയെ 'നല്ല വ്യായാമം' എന്ന് ചിലർ വിശേഷിപ്പിച്ചെങ്കിലും, ചിലർ ഇതൊരൂപക്ഷേ ആ സ്ത്രീയുടെ അറിവില്ലായ്മ കൊണ്ടായിരിക്കാം താഴേക്ക് വരുന്ന എസ്കലേറ്ററിൽ മുകളിലേക്ക് കയറാൻ ശ്രമിക്കുന്നതെന്നും അഭിപ്രായപ്പെടുന്നു.