വിയറ്റ്നാം യുദ്ധത്തിന് അൻപതാണ്ട് | Video
വിയറ്റ്നാം യുദ്ധത്തിന് ഏപ്രിൽ 30ന് അൻപതാണ്ട് തികഞ്ഞു. തെക്കൻ വിയറ്റ്നാമും കമ്യൂണിസ്റ്റ് പാർട്ടിയുടെ കീഴിലായിരുന്ന വടക്കൻ വിയറ്റ്നാമും തമ്മിലുള്ള സംഘർഷത്തിൽ അമെരിക്ക തെക്കൻ വിറ്റ്‌നാമിന് അനുകൂലമായി ഇടപെട്ടതോടെ 1955നാണ് യുദ്ധം ആരംഭിച്ചത്.
1964ൽ യുഎസ് ആരംഭിച്ച ആക്രമണത്തിനെതിരേ ഹോചിമിന്‍റെ നേതൃത്വത്തിൽ വടക്കൻ വിയറ്റ്നാം പോരാടി. രണ്ടാം ലോകമഹായുദ്ധ സമയത്തേതിനെക്കാൾ കൂടുതൽ ബോംബുകൾ വിയറ്റ്നാമിൽ അമെരിക്ക വാർഷിച്ചെങ്കിലും വിജയിച്ചില്ല.
പിന്നാലെ, 1975 ഏപ്രിൽ 23ന് യുഎസ് പ്രസിഡന്‍റ് ജെറാൾഡ് ഫോർഡ് യുദ്ധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. 1976 ജൂലൈ രണ്ടിനു 2 വിയറ്റ്‌നാമുകൾ ഒന്നായി വിയറ്റ്നാം സോഷ്യലിസ്റ്റ് റിപ്പബ്ലിക് രൂപീകരിച്ചു. യുദ്ധത്തിൽ 11 ലക്ഷം വടക്കൻ വിയറ്റ്നാം പട്ടാളക്കാരും 20 ലക്ഷം തെക്കൻ വിയറ്റ്നാം പട്ടാളക്കാരും 58,226 അമേരിക്കൻ പട്ടാളക്കാരും കൊല്ലപ്പെട്ടു. 6 ലക്ഷത്തോളം പേർക്കു ഗുരുതരമായി പരുക്കേൽക്കകയം ചെയ്തു.