പുത്തന്‍ റോഡ് കൈകൾ കൊണ്ട് ഉയർത്തിയെടുത്ത് ഗ്രാമവാസികൾ; ജർമന്‍ സാങ്കേതിക വിദ്യയെന്ന് കരാറുകാരന്‍ (video)

പ്രൈം മിനിസ്റ്റർ റൂറൽ റോഡ് സ്കീം പ്രകാരമാണ് റോഡ് നിർമ്മിച്ചത്
പുത്തന്‍ റോഡ് കൈകൾ കൊണ്ട് ഉയർത്തിയെടുത്ത് ഗ്രാമവാസികൾ; ജർമന്‍ സാങ്കേതിക വിദ്യയെന്ന് കരാറുകാരന്‍ (video)
Updated on

മുംബൈ: നിർമാണം പൂർത്തിയായ പുത്തന്‍ റോഡ് കൈകൾ കൊണ്ട് ഉയർത്തിയെടുത്ത് ഗ്രാമവാസികൾ. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ഉയർത്തി എടുത്ത റോഡിനടിയിൽ തുണി വിരിച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

മഹാരാഷ്ട്ര ജനൽ ജില്ലയിലെ അംബാദ് ഭാഗത്തുള്ള പുതുതായി നിർമ്മിച്ച റോഡാണ് ഗ്രാമീണർ തുണി പൊക്കിയെടുക്കുന്നതുപോലെ ഉയർത്തുന്നത്. 38 സെക്കന്‍ഡ് ദൈർഘ്യമുള്ള വീഡിയോയിൽ റോഡ് നിർമ്മിച്ച കരാറുകാരനെ രൂക്ഷമായി വിമർശിക്കുന്നതും കാണാം. റാണാ ഠാക്കൂർ എന്ന് പേരുള്ള കരാറുകാരനാണ് റോഡ് നിർമിച്ചത്.

എന്നാൽ, റോഡ് നിർമാണത്തിന് ജർമ്മന്‍ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നതെന്നാണ് കരാറുക്കാരന്‍റെ വാദം. പ്രൈം മിനിസ്റ്റർ റൂറൽ റോഡ് സ്കീം പ്രകാരമാണ് റോഡ് നിർമിച്ചത്. ഈ നിർമിണത്തിലാണ് നാട്ടുകാർ ഗുരുതര ക്രമക്കേട് കണ്ടെത്തിയത്. മഹാരാഷ്ട്ര സർക്കാരിനെയും ഇവർ രൂക്ഷമായി വിമർശിക്കുന്നുണ്ട്.

ഇത്രയും നിലവാരമില്ലാത്ത റോഡ് നിർമാണത്തിന് അനുമതി നൽകിയ എൻജിനീയർക്കെതിരേയും കരാറുകാരനെതിരേയും കർശന നടപടി എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com