മുഴുവൻ നനഞ്ഞാൽ പിന്നെ കുളിരില്ല: മൈനസ് 13 ഡിഗ്രി തണുപ്പിൽ നായയുടെ സുഖനിദ്ര: വീഡിയോ

ആരോ കാൽ കൊണ്ടു തട്ടി വിളിച്ചുണർത്തുമ്പോൾ, മഞ്ഞു പൊടിച്ചു കൊണ്ട് എഴുന്നേൽക്കുന്നതും വീഡിയോയിൽ കാണാം
മുഴുവൻ നനഞ്ഞാൽ പിന്നെ കുളിരില്ല: മൈനസ് 13 ഡിഗ്രി തണുപ്പിൽ നായയുടെ സുഖനിദ്ര:  വീഡിയോ
Updated on

നടുക്കടലിൽ എത്തിയാലും നക്കിയേ കുടിക്കൂ, കുരയ്ക്കും പട്ടി കടിക്കില്ല, പന്തീരാണ്ടു കൊല്ലം കുഴലിലിട്ടാലും വാല് വളഞ്ഞുതന്നെ ഇരിക്കും എന്നൊക്കെയുള്ള ആക്ഷേപങ്ങൾ പണ്ടേ നായവർഗത്തിനു ചാർത്തിക്കിട്ടിയിട്ടുണ്ട്. എന്നാൽ കൊടുംമഞ്ഞിലായാൽ നായയുടെ രീതികൾ എന്തൊക്കെയാവുമെന്നു സൂചിപ്പിക്കുന്ന ചൊല്ലുകൾ അത്ര സുപരിചിതമല്ല. ആ കുറവ് നികത്തുന്ന വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ദേഹം മുഴുവൻ മഞ്ഞു വീണു പുതഞ്ഞിട്ടും സുഖമായി ഉറങ്ങുന്നൊരു നായ. മൈനസ് 13 ഡിഗ്രി സെൽഷ്യസിലാണു സൈബീരിയൻ ഹസ്ക്കി വിഭാഗത്തിൽ പെട്ട ഈ നായയുടെ സുഖനിദ്ര. ആരോ കാൽ കൊണ്ടു തട്ടി വിളിച്ചുണർത്തുമ്പോൾ, മഞ്ഞു പൊടിച്ചു കൊണ്ട് എഴുന്നേൽക്കുന്നതും വീഡിയോയിൽ കാണാം. ഉറക്കത്തിൽ നിന്നുണർന്ന് എന്താ സംഭവിച്ചേ എന്ന മട്ടിൽ ചുറ്റും നോക്കുന്നതും കാണാം.

സൈബീരിയൻ ഹസ്ക്കി നായകളുടെ ജന്മദേശം കിഴക്കൻ സൈബീരിയയാണ്. നല്ല കട്ടിയുള്ള രോമങ്ങളാൽ ആവരണം ചെയ്യപ്പെട്ടതു കൊണ്ടു തന്നെ ഏറ്റവും നന്നായി തണുപ്പ് പ്രതിരോധിക്കാൻ ശേഷിയുള്ള നായ കൂടിയാണ് സൈബീരിയൻ ഹസ്ക്കി. മാത്രവുമല്ല, മുഴുവൻ നനഞ്ഞാൽ പിന്നെ കുളിരില്ല എന്നൊരു ചൊല്ല് കൂടിയുണ്ടല്ലോ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com