'ജനിക്കാണേൽ ഇവനായിട്ട് ജനിക്കണം'; പൂച്ചയ്ക്ക് സർപ്രൈസ് ബർത്തഡേ പാർട്ടി; അമ്പരന്ന് നെറ്റിസൺസ് (വീഡിയോ)

പിന്നീട് ആരേയും അമ്പരപ്പിക്കും വിധം അലങ്കരിച്ച സ്റ്റേജിൽ പൂച്ചക്കുട്ടിയെ കൊണ്ടിരുത്തുകയാണ്.
'ജനിക്കാണേൽ ഇവനായിട്ട് ജനിക്കണം'; പൂച്ചയ്ക്ക് സർപ്രൈസ് ബർത്തഡേ പാർട്ടി; അമ്പരന്ന് നെറ്റിസൺസ് (വീഡിയോ)
Updated on

വളർത്തു മൃഗങ്ങളെ വീട്ടിലെ സ്വന്തം അംഗങ്ങളെ പോലെ സ്നേഹിക്കുകയും കൊണ്ടുനടക്കുകയും ചെയ്യുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്. തന്‍റെ ജീവനുതുല്യം അവയെ സ്നേഹിക്കുകയും അവയ്ക്കായി ഓരോന്ന് വാങ്ങികൊടുത്ത് പരിപലിച്ച് കൊണ്ടുനടക്കുന്നത് ഒരു പരിധിവരെ നമ്മുക്കിടയിൽ സർവ്വസാധാരണമാണ്.

അത്തരത്തിൽ തന്‍റെ പ്രീയപ്പെട്ട പൂച്ചയ്ക്ക് സർപ്രൈസ് ബർത്തഡേ പാർട്ടി (birthday party) നടത്തുന്നതിന്‍റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി (viral video) കൊണ്ടിരിക്കുന്നത്. ക്യാറ്റ്സ് ഓഫ് ഇന്‍സ്റ്റാഗ്രം എന്ന ഹാന്‍ഡിൽ ആണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിങ്ങളുടെ പൊന്നോമനയുടെ ജന്മദിനം രസകരമായി ആഘോഷിക്കാന്‍ നിങ്ങൾ എത്ര അറ്റം വരെ പോകും എന്ന ചോദ്യത്തോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 4 യുവതി-യുവാക്കൾ ചേർന്ന ബർത്ത ഡേ ആഘോഷിക്കുന്നതിനായി വീട് മനോഹരമായി അലങ്കരിക്കുന്നതാണ് വീഡിയോയുടെ തുടക്കം.

പിന്നീട് ആരേയും അമ്പരപ്പിക്കും വിധം അലങ്കരിച്ച സ്റ്റേജിൽ പൂച്ചക്കുട്ടിയെ (cat) കൊണ്ടിരുത്തുകയാണ്. ചുറ്റം നിറയെ ബലൂണുകളും ഒരു ഫോട്ടോഷൂട്ടും നടത്തുന്നുണ്ട്. വീട്ടിലെ മുഴുവന്‍ ആളുകളുടെ ശ്രദ്ധാകേന്ദ്രം ആയിരുന്ന ഇവന്‍റെ നിറയേ ചിത്രങ്ങളും ചുമരിൽ തൂക്കിയിട്ടിരിക്കുന്നത് കാണാം.

എന്തായാലും വീഡിയോ നിരവധി ആളുകളാണ് കണ്ടിരിക്കുന്നത്. പൂച്ചയ്ക്കായി ഒരുക്കിയ പാർട്ടി കണ്ടിട്ട് സമ്മിശ്രമായ കമന്‍റുകളാണ് വരുന്നത്. വീഡിയോ കണ്ടിട്ട് നിരവധി ആളുകളുടെ മനസ്സിന് സന്തോഷം തോനുന്നു എന്ന് ഒരു വിഭാദഗം പറയുമ്പോൾ ഇത്തരം കോപ്രായങ്ങൾ എന്തിനാണ് എന്നാണ് മറ്റ് വിഭാഗം ചോദിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com