വിമാനത്തിൽ യാത്രക്കാർ തമ്മിൽ തർക്കം; 11A സീറ്റിനുവേണ്ടിയോ?? | Video
രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച വാർത്തയായിരുന്നു ജൂൺ 12ന് ഗുജറാത്തിലുണ്ടായ എയർ ഇന്ത്യ വിമാനാപകടം. അപകടത്തിനോടൊപ്പം ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു അപകടത്തിൽ നിന്ന് രക്ഷപെട്ട ഏകവ്യക്തി ഇരുന്ന 11A സീറ്റ്. അപകടത്തിനു ശേഷവും ആളുകൾ വിമാനയാത്ര തുടരുന്നുണ്ടെങ്കിലും, ഇപ്പോൾ 11A സീറ്റ് തന്നെ കിട്ടാൻ ആളുകൾ കിണഞ്ഞു ശ്രമിക്കുന്നുണ്ടെന്നും, അതിനായി അധികം പണം നൽകാൻ പോലും തയാറാണെന്നുമാണ് റിപ്പോർട്ട്.
ഇതിനിടെയാണ്, അടുത്തിടെ വിമാനത്തിനകത്ത് നടന്ന ഒരു വാക്കുതർക്കം 11A സീറ്റിനു വേണ്ടിയായിരുന്നു എന്ന് അവകാശപ്പെടുന്ന തരത്തിൽ ഒരു വീഡിയോ ഇന്‍റർനെറ്റിൽ പ്രചരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ പെട്ടന്ന് വൈറലായ വീഡിയോയിൽ ഒരു സ്ത്രീ സഹയാത്രികരുമായി തർക്കിക്കുന്നതു കാണാം.
സംഘർഷം ഇല്ലാതാക്കാൻ ഫ്ലൈറ്റ് അറ്റൻഡന്‍റുകൾ ഇതിൽ ഇടപെടുന്നതും പ്രശ്നം പരിഹരിക്കുന്നതിനായി, ഇവരുടെ മകന്‍ എന്നു കരുതുന്ന യുവാവിനെ ഇവർ ആവർത്തിച്ച് അടിക്കുന്നതും ഇയാളുടെ എക്സ്പ്രഷനും ജനപ്രീതി നേടി.
വീഡിയോക്ക് പിന്നിലുള്ള സാഹചര്യത്തെ പറ്റി ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ലെങ്കിലും, വീഡിയോ പെട്ടന്ന് വൈറലായി. അടുത്തിടെ വിമാനത്തിൽ ഇത്തരത്തിലുള്ള തർക്കമുണ്ടായതിന്‍റെ വിശ്വസനീയമായ വാർത്താ സ്രോതസുകളോ എയർലൈൻ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക റിപ്പോർട്ടുകളോ പുറത്തുവന്നിട്ടില്ല. ചില നെറ്റിസൺസ് ഇത് ചിലപ്പോൾ യഥാർഥത്തിൽ നടന്നിരിക്കാമെന്നും, പക്ഷേ അത് റിപ്പോർട്ട് ചെയ്യപ്പെടാതെ പോയതാകാം എന്നും എന്നാൽ മറ്റു ചിലർ ഇത് ക്യാമറയുടെ കൃത്രിമം കലർന്ന ആംഗിളുകളും ആളുകളുടെ അമിത അഭിനയവും ചൂണ്ടിക്കാണിച്ച് ഇത് വൈറലാകുന്നതിനു വേണ്ടി പ്രതികരിച്ചതാണെന്നും ആളുകൾ പ്രതികരിച്ചു.