21 ദിവസത്തെ നീണ്ട പോരാട്ടത്തിനൊടുവിൽ....!!! വൈറലായി കെട്ടിടവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കുതിരയെ രക്ഷപ്പെടുത്തുന്ന വീഡിയോ

തുർക്കി ഭൂകമ്പത്തിന്‍റെ ഭയം ഇനിയും വിട്ടുമാറിയില്ലെങ്കിലും അതിജീവനത്തിന്‍റെ നിരവധി അതിശയിപ്പിക്കുന്ന കഥകളാണ് എന്നും മുന്നിലേക്ക് വരുന്നത്.
21 ദിവസത്തെ നീണ്ട പോരാട്ടത്തിനൊടുവിൽ....!!! വൈറലായി കെട്ടിടവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കുതിരയെ രക്ഷപ്പെടുത്തുന്ന വീഡിയോ

തുർക്കി ഭൂകമ്പം (turkey earthquake) നടന്ന് ദിവസങ്ങലൾ കഴിഞ്ഞിട്ടും പ്രതീക്ഷയും ആത്മധൈര്യവും കൈവിടാതെ നിരവധി ജീവജാലങ്ങളാണ് ഇപ്പോഴും കുടുങ്ങി കിടക്കുന്നത്. ആരലക്ഷത്തിലധികം ആളുകളുടെ ജീവനെടുത്ത തുർക്കി ഭൂകമ്പത്തിന്‍റെ ഭയം ഇനിയും വിട്ടുമാറിയില്ലെങ്കിലും അതിജീവനത്തിന്‍റെ നിരവധി അതിശയിപ്പിക്കുന്ന കഥകളാണ് മുന്നിലേക്ക് വരുന്നത്.

ഇത്തരത്തിൽ ഭൂകമ്പത്തിന് 21 ദിവസങ്ങൾക്ക് ശേഷം ഒരു കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ര‍ക്ഷപ്പെടുത്തിയ ഒരു കുതിരയുടെ (horse rescue) വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ മനസ്സും കണ്ണും നിറച്ച് വൈറലായിക്കൊണ്ടിരിക്കുന്നത് (viral video). തുർക്കിയിലെ കിഴക്കൻ അനറ്റോലിയൻ ഫോൾട്ട് ലൈനിന് സമീപമുള്ള ആദിയമാനിൽ നിന്നാണ് 21 ദിവസങ്ങൾക്ക് ശേഷം കുതിരയെ കണ്ടെത്തിയത്.

കെട്ടിടവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് കുതിരയെ പുറത്തെത്തിച്ചത്. കുതിരയെ രക്ഷിക്കാൻ സന്നദ്ധപ്രവർത്തകർ കൂട്ടായി പരിശ്രമിക്കുന്നതിന്‍റെ ഒരു ക്ലിപ്പ് തൻസു യെഗെൻ തന്‍റെ ട്വിറ്ററിൽ (trending) പങ്കുവച്ചു.

ഫെബ്രുവരി 6 ന് തുർക്കിയിൽ ഉണ്ടായ ഇരട്ട ഭൂകമ്പത്തെത്തുടർന്ന് അടിയമാനിൽ വലിയ നഷ്ടമാണ് സംഭവിച്ചത്. ഫ്ലാഷ് ലൈറ്റുകളുടെ സഹായത്തോടെ രാത്രി കാലങ്ങളിലും രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com