
കണ്ണുകെട്ടിയ ശേഷം ഭാര്യാഭർത്താക്കാന്മാരെ പരസ്പരം തിരിച്ചറിയുന്ന മത്സരങ്ങളുടെ നിരവധി വീഡിയോകൾ നമ്മൾ പലപ്പോഴായി സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ട്. അത്തരത്തിൽ ഒരു രസകരമായ കൊച്ചു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചിരിപടർത്തി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
ഈ രസകരമായ വീഡിയോയിൽ ഒരു കൂട്ടം പുരുഷന്മാരിൽ നിന്നു തന്‍റെ ഭർത്താവിനെ കണ്ടെത്താന്‍ ഉപയോഗിച്ച തന്ത്രമാണ് ചിരിപടർത്താന്‍ കാരണമായത്.
കണ്ണുമൂടിക്കെട്ടിയ ശേഷം തന്‍റെ ഭർത്താവിനെ കൂട്ടത്തിൽ നിന്നും കണ്ടെത്തുക എന്നതാണ് കളി. വീഡിയോയിൽ അവർ തമ്മിലുള്ള ഉയരത്തെ താരതമ്യപ്പെടുത്തിയാണ് ഭാര്യ സ്വന്തം ഭർത്താവിനെ കണ്ടെത്തുന്നത്. ഈ ബുദ്ധിപരമായ നീക്കം കണ്ട് ഭർത്താവും സ്വയം മറന്ന് ചിരിക്കുന്നുണ്ട്. സെക്കന്‍റുകൾ മാത്രമുള്ള വീഡിയോ ഒരിക്കൽ കണ്ടവർ വീണ്ടും കാണും എന്നുള്ള കാര്യം ഉറപ്പാണ്.
പോസ്റ്റ് ചെയ്ത് ദിവസങ്ങൾ മാത്രമായ വീഡിയോ ഇപ്പോൾ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടുകഴിഞ്ഞത്. "ഇവർ അവിടെയുള്ള മറ്റ് ഭാര്യമാർക്കും കടുത്ത വെല്ലുവിളിയായിരിക്കും" എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.