വിവാഹ വസ്ത്രം ധരിച്ച് 51 കാരിയുടെ മാരത്തൺ; കാരണമറിയണ്ടേ? Video

മരിച്ചു പോയ ഭർത്താവിനോടുള്ള സ്നേഹവും ആദരവും ഒക്കെയായി വിവാഹ വസ്ത്രം ധരിച്ച് മാരത്തോൺ ഓടി ലോറ കോൾമാൻ-ഡേ എന്ന 51 കാരി. ബ്ലഡ് ക്യാൻസർ ബാധിച്ചാണ് ലോറ കോൾമാൻ ഡേയുടെ ഭർത്താവ് മരിച്ചത്. വിവാഹ വാർഷിക ദിനത്തിൽ നടന്ന മരത്തോണിലാണ് അവസാന മൂന്ന് മൈൽ ദൂരം വിവാഹ വസ്ത്രം ധരിച്ച് ഓടിയത്.

വളരെ നീളമുള്ള വസ്ത്രം ധരിച്ച് ഓടുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും തന്‍റെ ഭർത്താവിന് വേണ്ടി അത് ഏറ്റെടുക്കുകയാണെന്നുമാണ് ലോറ പറയുന്നത്.

ചൂടും വസ്ത്രത്തിന്‍റെ വലുപ്പവും കാരണം ബുദ്ധിമുട്ടിയെങ്കിലും ഓട്ടം പൂർത്തിയാക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും ലോറ. ഭർത്താവിനോടുള്ള ആദരവിനൊപ്പം രക്താർബുദ ഗവേഷണ ചാരിറ്റിക്കായി പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയുമാണ് മാരത്തോൺ മത്സരത്തിൽ ലോറ പങ്കെടുത്തത്. പദ്ധതിയുടെ ഭാഗമായി 12 മാസം കൊണ്ട് 13 മാരത്തോൺ മത്സരങ്ങളിൽ 51 -കാരിയായ ലാറ പങ്കെടുത്തു.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com