ഒരു 'പോമറേനിയൻ' നായയെ വാങ്ങി; വീട്ടിലെത്തിയപ്പോൾ അത് 'ചെ'ന്നായ...!!

അമാൻഡ തന്നെയാണ് ചെന്നായക്കുഞ്ഞിനൊപ്പമുളള ചിത്രം പങ്കുവച്ച് ഇക്കാര്യം അറിയിക്കുന്നത്.
ഒരു 'പോമറേനിയൻ' നായയെ വാങ്ങി; വീട്ടിലെത്തിയപ്പോൾ അത് 'ചെ'ന്നായ...!!
Updated on

വീട്ടിൽ സ്വന്തമായി ഒരു വളർത്തുമൃഗം ഉണ്ടാവുക എന്നത് പല ആളുകളുടെയും ചെറുപ്പം മുതലുള്ള ആഗ്രഹങ്ങളിൽ ഒന്നായിരിക്കും. അവരിൽ പലരുടെയും ആദ്യ ചോയിസ് നായകളാകും. അത്തരക്കാർ അവനെ വീട്ടിലെ ഒരു അംഗത്തെപ്പൊലെ കൊണ്ടുനടക്കും എന്നകാര്യത്തിലും ഒരു മാറ്റമുണ്ടാവില്ല.

അത്തരത്തിൽ മെക്സിക്കോയിൽ ഒരു യുവതി നായക്കുട്ടിയെ പണം കൊടുത്ത് സ്വന്തമാക്കിയ ശേഷമാണ് സംഭവം പാളി എന്നു മനസിലാക്കുന്നത്. അമാൻഡ ഹാമിൽട്ടൺ എന്ന യുവതിയാണ് 50 ഡോളർ (4000 രൂപ) കൊടുത്ത് ഒരു 'പോമറേനിയൻ' നായക്കുട്ടിയെ മെക്‌സിക്കൻ അതിർത്തിയിൽ നിന്നു വാങ്ങുന്നത്. എന്നാൽ, വീട്ടിലെത്തിയപ്പോഴാണ് അത് നായ അല്ല ചെന്നായ ആയിരുന്നു എന്ന് തിരിച്ചറിയുന്നത്.

ആളുകൾക്കിടയിൽ ഇത്ര ഡിമാന്‍ഡുള്ള പോമറേനിയനെ കുറഞ്ഞ വിലയിൽ കണ്ടപ്പോൾ സംശയം തോന്നിയെങ്കിലും വാങ്ങിയ ശേഷമാണ് താൻ കബളിപ്പിക്കപ്പെട്ടുവെന്ന് തിരിച്ചറിയുന്നത്. വീട്ടിലെത്തി നോക്കുമ്പോഴാണ് അത് നായയല്ല ചെന്നായ ആയിരുന്നു എന്ന് തിരിച്ചറിയുന്നത്. അമാൻഡ തന്നെയാണ് ചെന്നായക്കുഞ്ഞിനൊപ്പമുളള ചിത്രം പങ്കുവച്ച് ഇക്കാര്യം അറിയിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com