യുവാവിന്‍റെ പ്രണയാഭ്യർഥന 'കീബോർഡിൽ'; കൈയടിച്ച് സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ പങ്കുവച്ച് നിമിഷങ്ങൾക്കകം വൈറലായ പ്രണയകഥ.
യുവാവിന്‍റെ പ്രണയാഭ്യർഥന 'കീബോർഡിൽ'; കൈയടിച്ച് സോഷ്യൽ മീഡിയ
Updated on

പ്രണയിക്കുന്ന ആളിനോട് അത് തുറന്നു പറയുക എന്ന കടമ്പ കടന്നുകിട്ടാൻ മിക്കവർക്കും വലിയ ബുദ്ധിമുട്ടായിരിക്കും. ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ പരീക്ഷയിലൂടെ കടന്നു പോകാത്തവർ വളരെ ചുരുക്കമായിരിക്കും.

പ്രണയം വെളിപ്പെടുത്താൻ ചെറുതും വലുതും ആഡംബരവുമായ രീതിയിലുള്ള പദ്ധതികൾ വരെ പലരും ആവിഷ്കരിക്കും. ഏറെ വ്യത്യസ്തമായ രീതിയിൽ എങ്ങനെ പ്രണയം തുറന്നു പറയാം എന്നാണ് പലരും ശ്രമിക്കുക.

അത്തരത്തിൽ വ്യത്യസ്ത രീതിയിൽ ഒരു കംപ്യൂട്ടർ കീബോർഡ് സമ്മാനിച്ച് യുവാവ് തന്‍റെ പ്രണയം അവതരിപ്പിച്ച രീതിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റുന്നത്.

പല നിറങ്ങളിൽ നിർമിച്ച കീബോർഡിൽ "BE MY GIRLFRIEND SAYANG?" എന്ന് വായിക്കുന്ന രീതിയിൽ പ്രത്യേകം അക്ഷരങ്ങൾ ഒരുക്കിയായിരുന്നു യുവാവിന്‍റെ പ്രണയാഭ്യർഥന. വ്യത്യസ്തമായ ഈ പ്രൊപ്പോസൽ പെൺകുട്ടി തന്നെയാണ് ട്വിറ്ററിൽ പങ്കുവച്ചത്. കാമുകനുമായുള്ള ചിത്രങ്ങളും ട്വീറ്റ് ചെയ്തു.

സോഷ്യൽ മീഡിയയിൽ പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ ഈ പ്രണയകഥ വൈറലായി. നിരവധി ആളുകളാണ് പോസ്റ്റിനു താഴെ കമന്‍റുകളുമായി എത്തിയത്. യുവാവിന്‍റെ ക്രിയേറ്റീവായ പ്രണയാഭ്യർഥനയെ പ്രശംസിച്ചുകൊണ്ടും ഇരുവർക്കും ആശംസകൾ അറിയിച്ചുകൊണ്ടുമാണ് ഭൂരിഭാഗം കമന്‍റുകളും എത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com