വർഷത്തിൽ 2 തവണമാത്രം...!!!; ബംഗളൂരുവിൽ നാളെ "സീറോ ഷാഡോ ഡേ"

യഥാർത്ഥ പ്രതിഭാസം ഒരു സെക്കന്‍റിന്‍റെ ഒരു ഭാഗം മാത്രമേ നീണ്ടുനിൽക്കൂ.
വർഷത്തിൽ 2 തവണമാത്രം...!!!; ബംഗളൂരുവിൽ നാളെ  "സീറോ ഷാഡോ ഡേ"

നാളെ ഏപ്രിൽ 25ന് ബംഗളൂരു അതുല്യമായൊരു വിസ്മയത്തിന് സാക്ഷ്യം വഹിക്കും. തലയ്ക്കു മീതെ സൂര്യന്‍ ജ്വലിച്ചു നിൽക്കുമ്പോഴും നിഴലില്ലാത്ത അവസ്ഥ. ഒരു ചെറിയ സമയത്തേക്ക് നഗരം നാളെ "സീറൊ ഷാഡോ " എന്ന അവസ്ഥയിൽ എത്തിച്ചേരും. ബംഗളുരുവിൽ ഉച്ചയ്ക്ക് 12.17നാണ് ഈ അപൂർവ്വ പ്രതിഭാസം. ബെംഗളൂരുവിലെ കോറമംഗലയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്‌സ് (ഐഐഎ) ഈ അവസരത്തോടനുബന്ധിച്ച് കാമ്പസിൽ പ്രത്യേക പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

എന്താണ് സീറോ ഷാഡോ ദിനം?

ഒട്ടും നിഴൽ കാണാത്ത നിമിഷങ്ങൾ ഉണ്ടാവുന്ന ഈ ദിവസത്തെ ശാസ്ത്രലോകം വിളിക്കുന്നത് സീറോ ഷാഡോ ഡേ അഥവാ നിഴൽരഹിത ദിനം എന്നാണ്. അസ്‌ട്രോണമിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ (എഎസ്‌ഐ) പറയുന്നതനുസരിച്ച് സൂര്യൻ ഉച്ചസ്ഥായിയിലായിരിക്കുമ്പോൾ ഒരു വസ്തുവിന്‍റേയും നിഴൽ വീഴാത്ത അവസ്ഥയിലായിരിക്കും.

എന്തുകൊണ്ട് ഈ പ്രതിഭാസം?

ഉഷ്ണമേഖലാ പ്രദേശങ്ങളിൽ (ഉത്തരായനരേഖയ്ക്കും ദക്ഷിണായനരേഖയ്ക്കും ഇടയിൽ ) വർഷത്തിൽ രണ്ടുതവണ "സീറോ ഷാഡോ ഡേ" എന്ന പ്രതിഭാസം സംഭവിക്കുന്നതായി എഎസ്ഐ വ്യക്തമാക്കുന്നു. എന്നും നമ്മുടെ തലയ്ക്കുമീതേ സൂര്യന്‍ കടന്നുപോകുന്നുണ്ടെങ്കിലും വർഷത്തിൽ 2 പ്രാവശ്യം മാത്രമാണ് കൃത്യമായി നേർസ്ഥാനത്തിലൂടെ ലംബമായി കടന്നുപോകുന്നത്. ഇങ്ങനെവരുമ്പോൾ ഒട്ടും ചെരിവില്ലാതെ കുത്തനെ നിൽക്കുന്ന ഒരു വസ്തുവിന്‍റെയും നിഴൽ പ്രതിഫലിക്കില്ല.

സീറൊ ഷാഡോ ഡേയുടെ ദൈർഘ്യം എത്രനേരം ??

ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയാണ് ഇന്ത്യയിൽ നിഴലില്ലാ ദിനം വരുന്നത്. ഈ പ്രതിഭാസം എല്ലായിടത്തും പ്രകടമാവാറില്ല. ഭൂമധ്യരേഖയുടെ 23° മുകളിലേക്കും താഴേക്കുമുള്ള സ്ഥലങ്ങളിലാണ് "സീറോ ഷാഡോ ഡേ" അനുഭവപ്പെടുക. പല പ്രദേശങ്ങളിലും വ്യത്യസ്ത ദിവസങ്ങളിലായിരിക്കും. യഥാർത്ഥ പ്രതിഭാസം ഒരു സെക്കന്‍റിന്‍റെ ഒരു ഭാഗം മാത്രമേ നീണ്ടുനിൽക്കൂ. എന്നാൽ ഇതിന്‍റെ പ്രഭാവം ഒന്നര മിനിറ്റ് വരെ കാണാനാകും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com