വനിതാ ദിനത്തിൽ വമ്പന്‍ ഇളവുകളുമായി കൊച്ചി മെട്രൊ; 20 രൂപയ്ക്ക് എത്ര ദൂരം വേണങ്കിലും യാത്ര ചെയ്യാം

ഇതുകൂടാതെ, സ്ത്രീകൾക്കായി സൗജന്യ ബോൺ ഡെന്‍സിറ്റി പരിശോധനയും വനിതാ ദിനത്തിൽ ഒരുക്കിയിട്ടുണ്ട്
വനിതാ ദിനത്തിൽ വമ്പന്‍ ഇളവുകളുമായി കൊച്ചി മെട്രൊ;  20 രൂപയ്ക്ക് എത്ര ദൂരം വേണങ്കിലും യാത്ര ചെയ്യാം

കൊച്ചി: അന്താരാഷ്‌ട്ര വനിതാ ദിനത്തോടനുബന്ധിച്ച് (women's day) മാർച്ച് 8 ബുധനാഴ്ച സ്ത്രീകൾക്ക് പ്രത്യക ഇളവുകൾ (special offers) നൽകി കൊച്ചി മെട്രൊ (kochi metro). അന്നേ ദിവസം കൊച്ചി മെട്രൊയുടെ ഏത് സ്റ്റേഷനിൽ നിന്നും സ്ത്രീകൾക്ക് ഏത് ദുരം വേണങ്കിലും എത്ര തവണ വേണങ്കിലും വെറും 20 രൂപയ്ക്ക് യാത്ര ചെയ്യാം. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) പ്രകാരം മെട്രോയിലെ ഏത് സ്റ്റേഷനിലേക്കും തിരിച്ചും സ്ത്രീകൾക്ക് പരിധികളില്ലാതെ സൗജന്യ യാത്ര ആസ്വദിക്കാം.

ഇതിനുപുറമെ കഴിഞ്ഞ ഒരു വർഷത്തിനിയെ ഏറ്റവുമധികം തവണ മെട്രയിൽ യാത്ര ചെയ്ത 3 വനിതകളെ കെഎംആർഎൽ എംഡി ലോക്‌നാഥ് ബെഹ്ങ അന്നേദിവസം ഉച്ചയ്ക്ക് 12 മണിക്ക് കല്ലൂർ മെട്രൊ സ്റ്റേഷനിൽ വച്ച് ആദരിക്കും. വനിതാ ദിനാചരണത്തിന്റെ ഭാഗമായി കൊച്ചി മെട്രോയുടെ വിവിധ സ്റ്റേഷനുകളിൽ ആകർഷകമായ വിവിധ പരിപാടികളും മെഡിക്കൽ ക്യാംപുകളും സംഘടിപ്പിക്കും. മാർച്ച് എട്ടിന് മെട്രോയുടെ 10 പ്രധാന സ്റ്റേഷനുകളിൽ വനിതാ ജീവനക്കാർ സ്റ്റേഷൻ കൺട്രോളർമാരായിരിക്കുമെന്ന് കെഎംആർഎൽ അറിയിച്ചു.

ഇതുകൂടാതെ, മെട്രൊ യാത്രക്കാരായ സ്ത്രീകൾക്ക് ഉപയോഗിക്കാനായി 4 മെട്രൊ സ്റ്റേഷനുകളിലായി സ്ഥാപിച്ച നാപ്കിന്‍ വെന്‍ഡിംഗ് മിഷീനുകൾ വനിതാ ദിനത്തിൽ ഉദ്ഘാടനം ചെയ്യും. ഇടപ്പള്ളി, കല്ലൂർ, മഹാരാജാസ്, എറണാകുളം സൗത്ത് എന്നീ സ്റ്റേഷനുകളിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. സ്ത്രീകൾക്കായി സൗജന്യ ബോൺ ഡെന്‍സിറ്റി പരിശോധനയും വനിതാ ദിനത്തിൽ മുട്ടം, ഇടപ്പള്ളി, എംജി റോഡ്, വൈറ്റില സ്റ്റേഷനുകളിൽ ഒരുക്കിയിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com