നാരി ഗൗരവ്വ് പുരസ്‌കാർ 2023 ഡോ. സീന കുര്യന്

സാഹിത്യ, സാമൂഹിക മേഖലകളിൽ നൽകിയ മികച്ച സേവനങ്ങൾ പരിഗണിച്ചാണ് അവാർഡ് ലഭിച്ചത്
നാരി ഗൗരവ്വ് പുരസ്‌കാർ 2023 ഡോ. സീന കുര്യന്
Updated on

ചേർത്തല: ഹരിയാന സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന ഗുരു ഫൗണ്ടേഷൻ സാഹിത്യ സാംസ്കാരിക സാമൂഹിക മേഖലകളിൽ മികവ് തെളിയിച്ച വനിതകൾക്കേർപ്പെടുത്തിയ "നാരി ഗൗരവ്വ് പുരസ്കാർ - 2023 " ഡോ. സീന കുര്യന് ലഭിച്ചു.

സാഹിത്യ, സാമൂഹിക മേഖലകളിൽ നൽകിയ മികച്ച സേവനങ്ങൾ പരിഗണിച്ചാണ് അവാർഡ് ലഭിച്ചത്. ചേർത്തല സെന്റ് മൈക്കിൾസ് കോളജ് ഹിന്ദി വിഭാഗം മേധാവിയാണ്. ഈ വർഷത്തെ മികച്ച എൻഎസ് എസ് പ്രോഗ്രാം ഓഫീസർക്കുള്ള സംസ്ഥാനതല പുരസ്കാരവും ലഭിച്ചിരുന്നു. ദേശീയ അന്തർദേശീയ ജേർണലുകളിൽ പ്രസിദ്ധപ്പെടുത്തിയ ലേഖനങ്ങളും കൃതികളും അവാർഡ് കമ്മിറ്റി പരിഗണിച്ചു. ഇന്ത്യയിൽ നിന്ന് 11 വനിതകളാണ് അവാർഡിന് അർഹരായത്. കേരളത്തിൽ നിന്നും ഒരാൾ മാത്രമാണ് ടി പുരസ്കാരത്തിന് പരിഗണിക്കപ്പെട്ടത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com