Business

ഇന്ത്യയില്‍ 6 വര്‍ഷം പൂര്‍ത്തിയാക്കി ആമസോണ്‍

ആമസോണ്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് 6 വര്‍ഷം പൂര്‍ത്തിയായി. ആറാം വാര്‍ഷികം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ഉപയോക്താക്കള്‍ക്ക് ആമസോണ്‍ പേ ലേറ്റര്‍ വഴി ഇന്‍സ്റ്റന്‍റ് ക്രെഡിറ്റ് സൗകര്യം ആരംഭിച്ചു.

എല്ലാ വിഭാഗത്തിലുമുള്ള ഉത്പന്നങ്ങള്‍ക്കു പുറമെ ബില്‍ പേയ്മെന്‍റുകള്‍ നടത്താനും ആമസോണ്‍ പേ കോര്‍പ്പറേറ്റ് ഗിഫ്റ്റ് കാര്‍ഡുകള്‍ വാങ്ങാനും യാത്ര, ഇൻഷ്വറന്‍സ് എന്നിവയ്ക്കും ഈ ക്രെഡിറ്റ് ഉപയോഗിക്കാന്‍ കഴിയും. ഉപയോഗിച്ച ക്രെഡിറ്റ് തുടര്‍ന്നുള്ള മാസത്തില്‍ അധിക ഫീസുകളില്ലാതെ അല്ലെങ്കില്‍ 12 മാസം വരെയുള്ള ഇഎംഐ ആയി തിരിച്ചടയ്ക്കാം. ഇതിനുപുറമെ വാര്‍ഷിക ഓഫറിന്‍റെ ഭാഗമായി ഉപയോക്താക്കള്‍ക്ക് ഡിസ്കൗണ്ടുകളും ക്യാഷ്ബാക്കും ലഭിക്കും.

കഴിഞ്ഞ 6 വര്‍ഷത്തിനുള്ളില്‍ ആമസോണില്‍ ഉപയോക്താക്കളില്‍ 150 ശതമാനം വർധനവും വില്‍പ്പനയില്‍ 145 ശതമാനം വർധനയുമുണ്ടായി. 65 ശതമാനം ഉപയോക്താക്കളും ചെറിയ നഗരങ്ങളില്‍ നിന്നുള്ളവരാണ്.

ചക്രവാതച്ചുഴി, ന്യൂനമർദ പാത്തി; 4 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരത്ത് വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ചു

കുഞ്ഞിന് അനക്കമില്ലെന്ന് അറിയിച്ചപ്പോള്‍ ഉറങ്ങുന്നതാകുമെന്ന് ഡോക്‌ടർ, ​ഗർഭസ്ഥശിശു മരിച്ചു; പരാതി

കോഴിക്കോട് മെഡിക്കൽ കോളെജിൽ വീണ്ടും ചികിത്സാ പിഴവ്; കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടതായി പരാതി

തിരുവനന്തപുരത്ത് പാചകവാതകവുമായി പോവുകയാ‍യിരുന്ന ടാങ്കർ ലോറി മറിഞ്ഞു