എൽപിജി വില വർധിപ്പിച്ചു; വാണിജ്യ സിലിണ്ടറുകൾക്ക് 111 രൂപ കൂടും
ന്യൂഡൽഹി: പുതുവർഷത്തിൽ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ച് കേന്ദ്ര സർക്കാർ. 19 കിലോ വരുന്ന വാണിജ്യ സിലിണ്ടറിന് ജനുവരി ഒന്നു മുതൽ 111 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടറുകൾക്ക് 1691.50 രൂപയായി വർധിച്ചു. കോൽക്കൊത്തയിൽ 1795 രൂപയും മുംബൈയിൽ 1642 രൂപയുമായിരിക്കും വില.
ആഗോളതലത്തിൽ ഇന്ധനത്തിന്‍റെ വില വർധിച്ച സാഹചര്യത്തിലാണ് ഇന്ത്യയിലും വില വർധിപ്പിച്ചിരിക്കുന്നത്.
അതു കൂടാതെ രൂപയുടെ മൂല്യം കുറയുന്നത്, ഇംപോർട്ട് പാരിറ്റി പ്രൈസ്, ഇൻഷുറൻസ്, മറ്റ് നികുതികൾ എന്നിവയും വില വർധനയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
അതേ സമയം ഗാർഹിക ഗ്യാസ് സിലിണ്ടറുകൾക്ക് വില വർധന ബാധകമല്ല.