എക്സൈസ് കമ്മിഷണർ സ്ഥാനത്തു നിന്ന് എം.ആർ. അജിത് കുമാറിനെ മാറ്റി

സംസ്ഥാനത്തെ കേഡര്‍ തസ്തികകളില്‍ ഐഎഎസ് ഉദ്യോഗസ്ഥരേ മാത്രമേ നിയമിക്കാവൂ എന്ന സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിറക്കിയിരുന്നു
excise commissioner mr ajith kumar transferred

എഡിജിപി എം.ആർ. അജിത് കുമാർ

Updated on

തിരുവനന്തപുരം: എക്സൈസ് കമ്മിഷണർ സ്ഥാനത്തു നിന്ന് എം.ആർ. അജിത് കുമാറിനെ മാറ്റി. അഡീഷണൽ എക്സൈസ് കമ്മിഷണർക്കാണ് പകരം ചുമതല. സംസ്ഥാനത്തെ കേഡര്‍ തസ്തികകളില്‍ ഐഎഎസ് ഉദ്യോഗസ്ഥരേ മാത്രമേ നിയമിക്കാവൂ എന്ന സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

പൊലീസ് എഡിജിപിയായ എം.ആർ. അജിത് കുമാറിന് തിരികെ പൊലീസിൽ നിയമനം ലഭിച്ചേക്കുമെന്നാണ് വിവരം. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിനെതിരേ അപ്പീല്‍ നല്‍കാനാണ് സർ‌ക്കാർ നീക്കം. ഇതിനു മുന്നോടിയായാണ് മാറ്റം.

logo
Metro Vaartha
www.metrovaartha.com