ഇനി 'സോമാറ്റോ' അല്ല; പേരുമാറ്റാനൊരുങ്ങി കമ്പനി 
Business

ഇനി 'സോമാറ്റോ' അല്ല; പേരുമാറ്റാനൊരുങ്ങി കമ്പനി

പുതിയ ലോഗോയും കമ്പനി പുറത്തിറക്കിയിട്ടുണ്ട്

ന്യൂഡൽഹി: പുതിയ മാറ്റത്തിന് സോമാറ്റോ കമ്പനി. സൊമാറ്റോ ലിമിറ്റഡ് എന്ന പേര് മാറ്റി 'എറ്റേണൽ ലിമിറ്റഡ്' എന്ന പേരിലേക്ക് മാറാൻ കമ്പനി ഡയറക്‌ടർ ബോർഡ് അനുമതി നൽകി. എന്നാൽ ആപ്പിന്‍റെ പേര് സോമാറ്റോ എന്നുതന്നെ തുടരും. എന്നാൽ സ്റ്റോക്ക് ടിക്കർ സോമാറ്റോയിൽ നിന്ന് എറ്റോണലിലേക്ക് മാറും. പുതിയ ലോഗോയും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

സൊമാറ്റോ, ബ്ലിങ്കിറ്റ്, ഡിസ്ട്രിക്റ്റ്, ഹൈപ്പർപ്യൂർ എന്നീ നാല് പ്രധാന ആപ്പുകളും ഇനി എറ്റേണലിൽ ഉൾപ്പെടും. ഓഹരി ഉടമകൾ അംഗീകരിച്ചുകഴിഞ്ഞാൽ, കമ്പനിയുടെ കോർപ്പറേറ്റ് വെബ്‌സൈറ്റ് zomato.com ൽ നിന്ന് eternal.com ലേക്ക് മാറ്റും, കൂടാതെ സ്റ്റോക്ക് ടിക്കർ ZOMATO യിൽ നിന്ന് ETERNAL ലേക്ക് മാറുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു

അസാധാരണ നടപടി; അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ടുകൾ സർക്കാർ തിരിച്ചയച്ചു

ഡൽഹിയിൽ കനത്ത മഴ; നിരവധി വിമാന സർവീസുകളെ ബാധിച്ചു, മുന്നറിയിപ്പ്

മാസപ്പിറവി കണ്ടു; നബിദിനം സെപ്റ്റംബർ അഞ്ചിന്

യെമനിൽ ഇസ്രയേലിന്‍റെ വ്യോമാക്രമണം; പ്രസിഡന്‍റിന്‍റെ കൊട്ടരം തകർന്നു