.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Business

എ​ന്‍സി​എം​സി ഡെ​ബി​റ്റ് കാ​ര്‍ഡു​മാ​യി ഫെ​ഡ​റ​ല്‍ ബാ​ങ്ക്

എ​ന്‍സി​എം​സി കാ​ര്‍ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ക്ക് യാ​ത്രാ വേ​ള​ക​ളി​ല്‍ വേ​റെ ടി​ക്ക​റ്റ് എ​ടു​ക്കേ​ണ്ട​തി​ല്ല

Renjith Krishna

കൊ​ച്ചി: ന​ഗ​ര​ങ്ങ​ളി​ലെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളി​ല്‍ ടി​ക്ക​റ്റി​നു പ​ക​രം ഉ​പ​യോ​ഗി​ക്കാ​വു​ന്ന വാ​ല​റ്റ് ഡെ​ബി​റ്റ് കാ​ര്‍ഡ് ഫെ​ഡ​റ​ല്‍ ബാ​ങ്ക് അ​വ​ത​രി​പ്പി​ച്ചു.

നാ​ഷ​ണ​ല്‍ കോ​മ​ണ്‍ മൊ​ബി​ലി​റ്റി കാ​ര്‍ഡു​മാ​യി (എ​ന്‍സി​എം​സി) സം​യോ​ജി​പ്പി​ച്ച റൂ​പേ കോ​ണ്‍ടാ​ക്റ്റ്‌​ലെ​സ് ഡെ​ബി​റ്റ് കാ​ര്‍ഡു​പ​യോ​ഗി​ച്ച് എ​ന്‍സി​എം​സി സം​വി​ധാ​ന​മു​ള്ള മെ​ട്രൊ സ്റ്റേ​ഷ​നു​ക​ളി​ലും ബ​സ് ടെ​ര്‍മി​ന​ലു​ക​ളി​ലും ഓ​ഫ്‌​ലൈ​നാ​യി ഞൊ​ടി​യി​ട​യി​ല്‍ പ​ണ​മ​ട​ക്കാ​ന്‍ സാ​ധി​ക്കും. കാ​ര്‍ഡ് റീ​ഡ​റി​ല്‍ ടാ​പ്പ് ചെ​യ്താ​ല്‍ മാ​ത്രം മ​തി​യാ​വു​ന്ന ഈ ​കാ​ര്‍ഡു​ക​ളി​ല്‍ നി​ല​വി​ല്‍ 2000 രൂ​പ വ​രെ സൂ​ക്ഷി​ക്കാ​നും യാ​ത്രാ​വേ​ള​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കാ​നും സാ​ധി​ക്കും.

റു​പേ ഡെ​ബി​റ്റ് കാ​ര്‍ഡു​ക​ളി​ല്‍ എ​ന്‍സി​എം​സി സൗ​ക​ര്യം ആ​ക്റ്റി​വേ​റ്റ് ചെ​യ്യാ​ന്‍ മൊ​ബൈ​ല്‍ ബാ​ങ്കി​ങ്, ഇ​ന്‍റ​ര്‍നെ​റ്റ് ബാ​ങ്കി​ങ് അ​ല്ലെ​ങ്കി​ല്‍ ഐ​വി​ആ​ര്‍ എ​ന്നി​വ​യി​ല്‍ ഏ​തെ​ങ്കി​ലും ഒ​ന്നു​പ​യോ​ഗി​ച്ച് കാ​ര്‍ഡി​ലെ "കോ​ണ്‍ടാ​ക്റ്റ്‌​ലെ​സ്' ഫീ​ച്ച​ര്‍ എ​നേ​ബി​ള്‍ ചെ​യ്യ​ണം. ശേ​ഷം മെ​ട്രൊ സ്റ്റേ​ഷ​നു​ക​ളി​ലെ ക​സ്റ്റ​മ​ര്‍ കെ​യ​ര്‍ ഡെ​സ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ര്‍ഡ് ആ​ക്റ്റി​വേ​റ്റ് ചെ​യ്യാ​നും പ​ണം ചേ​ര്‍ക്കാ​നും ക​ഴി​യും. സേ​വി​ങ് അ​ക്കൗ​ണ്ടി​ല്‍ നി​ന്നോ അ​ല്ലെ​ങ്കി​ല്‍ കാ​ര്‍ഡ് ഉ​പ​യോ​ഗി​ച്ചോ മെ​ട്രൊ സ്റ്റേ​ഷ​നു​ക​ളി​ല്‍ പ​ണം നേ​രി​ട്ട് ന​ല്‍കി​യോ കാ​ര്‍ഡി​ല്‍ പ​ണം ചേ​ര്‍ക്കാം. എ​ന്‍സി​എം​സി കാ​ര്‍ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ക്ക് യാ​ത്രാ വേ​ള​ക​ളി​ല്‍ വേ​റെ ടി​ക്ക​റ്റ് എ​ടു​ക്കേ​ണ്ട​തി​ല്ല. സ്റ്റേ​ഷ​നു​ക​ളി​ലെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലും പു​റ​ത്തേ​ക്കു​ള്ള വ​ഴി​യി​ലു​മു​ള്ള കാ​ര്‍ഡ് റീ​ഡ​റി​ല്‍ കാ​ര്‍ഡ് ടാ​പ്പ് ചെ​യ്താ​ല്‍ മാ​ത്രം മ​തി.

ടി.കെ. ഗോവിന്ദൻ വർഗ വഞ്ചകൻ; പി.കെ. ശ്യാമളയുടെ കാര്യത്തിൽ എം.വി.ഗോവിന്ദന് പങ്കില്ല: എം.വി. ജയരാജൻ

അങ്കമാലി മഞ്ഞപ്രയിൽ മധ്യവയസ്കനെ വെടിവച്ച് കൊന്നു; തോക്കുമായി പ്രതി കീഴടങ്ങി

പത്മനാഭസ്വാമി വിഗ്രഹം, സച്ചിന്‍റെ ആത്മക്കഥ; സഞ്ജു സാംസണിന് ആദരിച്ച് ഗവർണർ

സിപിഎം ആരേയാണ് വെല്ലുവിളിക്കുന്നത്; കാരായി രാജന്‍റെ സ്ഥാനാർഥിത്വത്തിനെതിരേ രാഹുൽ മാങ്കൂട്ടത്തിൽ

പരിമിതമായ പ്രചാരണദിവസങ്ങൾ; തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിൽ ദുരൂഹത: കെ.സി. വേണുഗോപാൽ