സ്വർണം പണയം വച്ചാലും 20,000 രൂപയിലധികം കൈയിൽ കിട്ടില്ല 
Business

സ്വർണം പണയം വച്ചാലും 20,000 രൂപയിലധികം കൈയിൽ കിട്ടില്ല

ഇന്ത്യയിൽ നിലനിൽക്കുന്ന ആദായനികുതി നിയമപ്രകാരം വായ്പാ ദാതാക്കൾക്ക് 20,000 രൂപയിൽ അധികം പണമായി നൽകുന്നതിന് വിലക്കുണ്ട്

കൊച്ചി: ഒരു അത്യാവശ്യത്തിന് സ്വർണം പണയം വച്ച് പൈസയെടുക്കാൻ ചെന്നാൽ ഇനി 20,000 രൂപയിലധികം പണമായി കൈയിൽ കിട്ടില്ല. വായ്പകൾക്കെല്ലാം 20,000 രൂപ എന്ന ക്യാഷ് പരിധി കർശനമായി പാലിക്കണമെന്ന് റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയതോടെയാണിത്.

20,000 ത്തിന് മുകളിൽ അനുവദിക്കുന്ന തുക ഉപഭോക്താവിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്നതിൽ തടസങ്ങളോന്നുമില്ല. ഇന്ത്യയിൽ നിലനിൽക്കുന്ന ആദായനികുതി നിയമപ്രകാരം വായ്പാ ദാതാക്കൾക്ക് 20,000 രൂപയിൽ അധികം പണമായി നൽകുന്നതിന് വിലക്കുണ്ട്. എന്നാൽ പലപ്പോഴും ഇത് പാലിക്കപ്പെടാറില്ല.

എല്ലാ വായ്പകൾക്കും 20,000 രൂപ എന്ന ഈ പരിധി ബാധകമാണെങ്കിലും സ്വർണപ്പണയ വായ്പാരംഗത്താകും ഏറ്റവും കൂടുതൽ പ്രതിസന്ധി ഉണ്ടാവുക. പല സ്ഥാപനങ്ങളും പണയത്തുക അത് എത്ര വലുതാണെങ്കിലും കൈയിൽ നൽകുന്നതാണ് പതിവ്. ആദായനികുതി നടപടികൾ ഉണ്ടായാൽ നഷ്ടപരിഹാരം നൽകാമെന്ന സർട്ടിഫിക്കറ്റിൽ ഉപഭോക്താക്കളെ കൊണ്ട് ഒപ്പിട്ടു മേടിക്കാറുണ്ടെന്നതും വാസ്തവമാണ്.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ