''കടകംപള്ളിയും പോറ്റിയും തമ്മിൽ എന്താണ് ഇടപാട്?ഈ ചിത്രത്തിലും ദുരൂഹത തോന്നേണ്ടതല്ലേ?''; കുറിപ്പുമായി ഷിബു ബേബി ജോൺ

സോണിയ ഗാന്ധിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒന്നിച്ചുള്ള ചിത്രത്തിൽ മുഖ്യമന്ത്രി ദുരൂഹത ആരോപിച്ചതിന് പിന്നാലെയാണ് ഷിബു ബേബി ജോൺ ചിത്രങ്ങൾ പുറത്തുവിട്ടത്
shibu baby john posted kadakampally surendrans's photo with unnikrishnan potty

''കടകംപള്ളിയും പോറ്റിയും തമ്മിൽ എന്താണ് ഇടപാട്?ഈ ചിത്രത്തിലും ദുരൂഹത തോന്നേണ്ടതല്ലേ?''; കുറിപ്പുമായി ഷിബു ബേബി ജോൺ

Updated on

കൊല്ലം: ദേവസ്വം വകുപ്പ് മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനും ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ചിത്രങ്ങൾ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. സോണിയ ഗാന്ധിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒന്നിച്ചുള്ള ചിത്രത്തിൽ മുഖ്യമന്ത്രി ദുരൂഹത ആരോപിച്ചതിന് പിന്നാലെയാണ് ഷിബു ബേബി ജോൺ ചിത്രങ്ങൾ പുറത്തുവിട്ടത്. കടകംപള്ളിയും പോറ്റിയും തമ്മിൽ എന്താണ് ഇടപാടെന്നും ഈ ചിത്രത്തിൽ മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നാത്തത് എന്താണെന്നും ഷിബു ചോദിച്ചു.

ഷിബു ബേബി ജോണിന്‍റെ കുറിപ്പ്

ഈ ചിത്രങ്ങൾ നേരത്തെ എന്റെ കയ്യിൽ ഉണ്ടായിരുന്നതാണ്. എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയുമായി നിൽക്കുന്ന ചിത്രത്തിൽ മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുമ്പോൾ ഈ ചിത്രത്തിലും ദുരൂഹത തോന്നേണ്ടതല്ലേ? പോറ്റി സോണിയ ഗാന്ധിയെ കണ്ടപ്പോഴല്ല ശബരിമലയിൽ മോഷണം നടന്നത്.

സോണിയ ഗാന്ധി വിചാരിച്ചാൽ ഒരാളെയും ശബരിമലയിൽ കയറ്റാനും കഴിയില്ല. മറിച്ച് ഈ ചിത്രത്തിൽ പോറ്റിക്കൊപ്പം നിൽക്കുന്ന മഹാൻ ദേവസ്വം മന്ത്രി ആയിരുന്നപ്പോഴാണ് ശബരിമലയിലെ സ്വർണ്ണം പമ്പ കടന്നുപോയത്. ഇവർ ഇരിക്കുന്നത് ബാംഗ്ലൂർ എയർപോർട്ടിൽ ആണെന്ന് തോന്നുന്നു. കടകംപള്ളിയും പോറ്റിയും തമ്മിൽ എന്താണ് ഇടപാട്? കൂടെ ഇരിക്കുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥന് ഇവരുമായി എന്താണ് ബന്ധം? മുഖ്യമന്ത്രിക്ക് എന്തുകൊണ്ടാണ് ഇതിൽ യാതൊരു ദുരൂഹതയും തോന്നാത്തത്?

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com