സ്വർണവില കുതിച്ചുയരുന്നു 
Business

സംസ്ഥാനത്ത് സ്വർണവില ഉയർന്നു; ഒറ്റയടിക്ക് പവന് 400 രൂപയുടെ വർധന

തുടര്‍ച്ചയായ നാല് ദിവസവും മാറ്റമില്ലാതെ തുടര്‍ന്ന വിലയിലാണ് ഇന്ന് വലിയ വര്‍ധനവുണ്ടായത്

Namitha Mohanan

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 400 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 53,760 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില 6720 രൂപയാണ്.

തുടര്‍ച്ചയായ നാല് ദിവസവും മാറ്റമില്ലാതെ തുടര്‍ന്ന വിലയിലാണ് ഇന്ന് വലിയ വര്‍ധനവുണ്ടായത്. വെള്ളി വിലയിലും വർധനവുണ്ടായി. രണ്ട് രൂപ വര്‍ധിച്ച് 91 ലെത്തി നിരക്ക്. കേരളത്തിലെ സീസണ്‍ സജീവമായിരിക്കെ വിലയിലെ ഈ കടന്നുകയറ്റം വിവാഹ പാര്‍ട്ടികളെ ബാധിക്കും. ഓണവും വിവാഹ സീസണും ഒന്നിച്ചു വന്നതിനാല്‍ വില്പന നല്ലനിലയിലാണ് മുന്നോട്ടു പോകുന്നതെന്ന് സ്വര്‍ണവ്യാപാരികള്‍ പറയുന്നു.

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ

യെമനിലെ തുറമുഖ നഗരം പിടിച്ചെടുത്ത് ഹൂതി വിമതർ

"ലഡാക്ക് വിഷയങ്ങളിലെല്ലാം ഉറപ്പു വേണം"; പ്രക്ഷോഭത്തിനൊരുങ്ങി സോനം വാങ്ചുക്ക്

കെപിസിസി യോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിമർശനം

പവർകട്ട് മുൻകൂട്ടി അറിയാം; രജിസ്റ്റർ ചെയ്താൽ ഫോണിലേക്ക് മുന്നറിയിപ്പ് എത്തും